തിരുവനന്തപുരം / കോട്ടയം ∙ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ എയ്ഡഡ് സ്കൂൾ അധ്യാപക നിയമന പ്രതിസന്ധിയിൽ കേരള കോൺഗ്രസ് പാർട്ടി നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം കൊണ്ടുവരും. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎയുടെ നിർദേശപ്രകാരം അഡ്വ.
മോൻസ് ജോസഫ് എംഎൽഎ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് സ്പീക്കർക്ക് നോട്ടിസ് നൽകി.
തിങ്കളാഴ്ച പ്രമേയ അവതരണത്തിന് സ്പീക്കർ അനുമതി നൽകിയതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. സർക്കാരിന്റെ നീതി നിഷേധത്തിന്റെ ഇരകളായി അധ്യാപകർ മാറുന്നത് സാംസ്കാരിക കേരളത്തിന് ഭൂഷണമല്ല.
ഈ നീതി നിഷേധത്തിന് പരിഹാരം ഉണ്ടാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]