തിരുവനന്തപുരം ∙ മഴ കനത്തിട്ടും വേളി കായലിലെ ജല നിരപ്പ് ഉയരാത്തത് കൊണ്ടാണ് പൊഴി മുറിക്കാൻ കാലതാമസം നേരിട്ടതെന്ന് ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ട്. കായലിലെ ജല നിരപ്പ് കടലിലെ ജല നിരപ്പിനെക്കാൾ ഉയർന്നില്ലെങ്കിൽ വേലിയേറ്റ സാധ്യത ഉണ്ടാകുകയും പിന്നീട് പൊഴി മുറിക്കാൻ കഴിയാതെ വരികയും ചെയ്യും. മണ്ണുമാന്തി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ യഥാസമയം എത്തിക്കാൻ കഴിയാത്തതും പൊഴി മുറിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന് റിപ്പോർട്ടിലുണ്ട്.
അതേസമയം, കോവളം– ബേക്കൽ ജലപാത നിർമാണവുമായി ബന്ധപ്പെട്ട
പാർവതി പുത്തനാറിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിച്ചെന്നും വകുപ്പ് തയാറാക്കിയ റിപ്പോർട്ടിൽ പരമാർശിച്ചിട്ടുണ്ട്. യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പൊഴി മുറിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് വ്യാഴാഴ്ച രാവിലെ ഇറിഗേഷൻ വകുപ്പിനോട് കലക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വകുപ്പ് അധികൃതർ കരാറുകാരന് നിർദേശം നൽകുകയും ചെയ്തു.
എന്നാൽ പകൽ കാര്യമായ മഴയുണ്ടായില്ല.
ആ സമയം പൊഴി മുറിച്ചാൽ കടൽവെള്ളം കായലിലേക്ക് ഇരച്ചു കയറുന്ന സ്ഥിതിയുണ്ടാകും. രാത്രി പത്തിനു മഴ കനത്തപ്പോൾ ഇറിഗേഷൻ ഉദ്യോഗസ്ഥർ കരാറുകാരനുമായി ആശയ വിനിമയം നടത്തി. ഇതിനു ശേഷമാണ് മണ്ണുമാന്തി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ കരാറുകാരൻ എത്തിച്ചത്.
എന്നാൽ ഓപ്പറേറ്ററുടെ പരിചയക്കുറവു തടസ്സമായി. ഇതിനിടെ കായലിലെ ജല നിരപ്പ് ഉയരുകയും ചെയ്തു.
പുലർച്ചെ അഞ്ചരയ്ക്കാണ് പൊഴി മുറിക്കാനുള്ള പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.
വേളി കായലിലെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നതിനാൽ 45 മീറ്റർ വരുന്ന പൊഴി മുറിക്കാൻ രണ്ടര മണിക്കൂറോളം എടുത്തു.പാർവതി പുത്തനാറിൽ ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ കാരണം ഒഴുക്ക് തടസ്സപ്പെട്ടതാണ് ചാക്കയിലും മറ്റും വെള്ളം പൊങ്ങാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്. തിങ്കളാഴ്ച റിപ്പോർട്ട് കലക്ടർക്ക് കൈമാറും.
യന്ത്രങ്ങൾ കേടായെന്ന് കരാറുകാരൻ
ചില യന്ത്രങ്ങൾ കേടായത് കൊണ്ടാണ് പൊഴി മുറിക്കാൻ കാല താമസമുണ്ടായതെന്നാണ് കരാറുകാരൻ ഇറിഗേഷൻ വകുപ്പിന് നൽകിയിരിക്കുന്ന വിശദീകരണം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]