
തിരുവനന്തപുരം∙ ഓണത്തിന്റെ വരവറിയിച്ച് അഗസ്ത്യമലയിൽ നിന്ന് കാണിക്കാർ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെത്തി. ആചാരത്തിന്റെ ഭാഗമായായിരുന്നു സന്ദർശനം.
വനവിഭവങ്ങൾ, കരിക്ക്, വാഴക്കുല, ഔഷധ സസ്യങ്ങൾ, തേൻ, കരിക്ക് എന്നിവയുമായാണ് സ്ത്രീകളും കുട്ടികളും അടക്കം അൻപതോളം പേർ കൊട്ടാരത്തിൽ എത്തിയത്.
ഗൗരി ലക്ഷ്മി ബായി, ഗൗരി പാർവതി ബായി, ആദിത്യവർമ എന്നിവരുടെ നേതൃത്വത്തിൽ രാജകുടുംബാംഗങ്ങൾ കോട്ടൂർ കാടുകളിൽ നിന്നെത്തിയവരെ സ്വീകരിച്ചു. മുളങ്കുറ്റികളിൽ കൊണ്ടുവന്ന തേനാണ് സംഘം ആദ്യം കൈമാറിയത്.
നിങ്ങൾ എത്തുന്നതോടെയാണ് ഓണം തുടങ്ങുന്നതെന്ന് ഗൗരി ലക്ഷ്മി ബായി പറഞ്ഞു. സംഘം കൊണ്ടുവന്ന കാട്ടുവള്ളി ഉപയോഗിച്ച് കൊട്ടാരവളപ്പിൽ ഊഞ്ഞാൽ കെട്ടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]