
തൊളിക്കോട്∙ പൊന്മുടി സംസ്ഥാന ഹൈവേ നവീകരണ പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡ് പുനർ നിർമിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസ് നാട്ടുകാർ പൂട്ടിയിട്ടു. തൊളിക്കോട് മുക്കുവൻതോട് നിവാസികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി തൊളിക്കോട് പഞ്ചായത്ത് ഓഫിസ് പൂട്ടിയിട്ടത്.
ജനപ്രതിനിധികളും ജീവനക്കാരും ഇതോടെ ഓഫിസിനുള്ളിൽ കുടുങ്ങി.ഹൈവേ നവീകരണവുമായി ബന്ധപ്പെട്ട് തൊളിക്കോട് ഇൻഡ്യൻ ബാങ്കിനു മുന്നിൽ നിന്നും തുടങ്ങുന്ന മുക്കുവൻതോട് റോഡ് പൊളിച്ചിരുന്നു. ഓട
നിർമിക്കാനായി കോൺക്രീറ്റ് കെട്ടി ഉയർത്തിയതോടെ ഹൈവേയിൽ നിന്ന് മുക്കുവൻതോട് റോഡിലേക്ക് പ്രവേശിക്കുന്നത് ശ്രമകരമായി.
ഇതിനിടെ ഇവിടെ നാല് പേർക്ക് വീണ് പരുക്കേറ്റു. അതിൽ ഒരാളുടെ കാലൊടിഞ്ഞു.
ഒരാളുടെ മൂന്ന് പല്ലുകൾ തകരാറിലായി. ഇതോടെയാണ് കോൺക്രീറ്റ് ചെയ്ത ഭാഗം പൊളിച്ചു നീക്കണമെന്ന ആവശ്യമുയർന്നത്.
എന്നാൽ ഇതിന് അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനം വരാതിരുന്നതോടെ ആണ് ഓഫിസ് പൂട്ടിയിട്ട് പ്രതിഷേധിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. പഞ്ചായത്ത് ആരോഗ്യ– വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ തോട്ടുമുക്ക് അൻസർ, അംഗങ്ങളായ എൻ.എസ്.ഹാഷിം, ഷെമി ഷംനാദ്, ബി.പ്രതാപൻ, നേതാക്കളായ തൊളിക്കോട് ഷംനാദ്, അബ്ദുൽ ഹമീദ് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ചർച്ചയ്ക്കൊടുവിൽ പരിഹാരം
തൊളിക്കോട്∙ വിതുര പൊലീസിന്റെ മധ്യസ്ഥതയിൽ പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റന്റ് എൻജിനീയറും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തകർച്ച പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധം രണ്ട് മണിക്കൂറോളം നീണ്ടു. തുടർന്ന് മണ്ണുമാന്തി എത്തിച്ച് കോൺക്രീറ്റ് ചെയ്ത ഭാഗം പൊളിച്ചു നീക്കി.
തകർന്ന കിടന്ന റോഡ് മണ്ണിട്ട് താൽക്കാലികമായി സഞ്ചാര യോഗ്യമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]