നെടുമങ്ങാട്∙ വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞു വീണ മരത്തിൽ ബൈക്കിടിച്ച് വിദ്യാർഥിയായ പനയമുട്ടം വെള്ളായണി മൺപുറം സ്വദേശി അക്ഷയ് സുരേഷ് (19) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് കെഎസ്ഇബി അടിയന്തര ധനസഹായം നൽകി. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് അക്ഷയ്യുടെ മാതാവ് ശാലിനിക്ക് മന്ത്രി ജി.ആർ.അനിൽ കൈമാറി.
ഡി.കെ.മുരളി എംഎൽഎ, പനവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.സുനിൽ, കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻജിനീയർ മഞ്ജു, എക്സിക്യൂട്ടീവ് എൻജിനീയർ ബിനു, നെടുമങ്ങാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ജയശ്രീ, ചുള്ളിമാനൂർ അസിസ്റ്റന്റ് എൻജിനീയർ വി.അജിത് കുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
10 ലക്ഷം രൂപയാണ് അനുവദിച്ചതെന്നും മറ്റ് നടപടി ക്രമങ്ങൾ കഴിഞ്ഞ്, ശേഷിച്ച തുക കൈമാറുമെന്ന് ഡി.കെ.മുരളി എംഎൽഎ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]