വള്ളം തകർത്ത് സാമൂഹികവിരുദ്ധർ; അക്കരെയെത്താൻ ചുറ്റി ‘വലഞ്ഞ്’ നാട്ടുകാർ
കോവളം ∙ കടത്തുവള്ളം സേവനം നിലച്ചിട്ട് ഒരാഴ്ച. വെളളാർ– വാഴമുട്ടം -ചെന്തിലാക്കരി -പനത്തുറ നിവാസികൾ ദുരിതത്തിൽ.
അപ്രതീക്ഷിതമായി വള്ള സേവനം ഇല്ലാതായതോടെ നാട്ടുകാരെ കൂടാതെ പനത്തുറ ഗവഎൽ പിഎസ്, വാഴമുട്ടം ഗവ. എച്ച്എസ് വിദ്യാർഥികളുൾപ്പെടെയാണ് സഞ്ചാര ദുരിതം അനുഭവിക്കുന്നത്.
പനത്തുറ പള്ളിയിലേക്കു വരുന്നവരും രണ്ടു കിലോമീറ്റർ ചുറ്റി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.
സാമൂഹികവിരുദ്ധർ വള്ളം പൊട്ടിച്ചതിനാൽ വെള്ളം നിറഞ്ഞു വള്ളം താഴ്ന്നുപോയി എന്നാണ് കടത്തുകാരൻ പറയുന്നത്. അതേസമയം വിഷയം ബന്ധപ്പെട്ടവർ യഥാസമയം അറിയിച്ചില്ലെന്നും കടത്തുവള്ള സേവനം ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു മേയർക്കു കത്തു നൽകിയതായും കൗൺസിലർ പനത്തുറ പി.ബൈജു അറിയിച്ചു.
വള്ളത്തിന്റെ അടിഭാഗം തകർത്തതിനെ തുടർന്ന് വെള്ളം കയറി വള്ളം മുങ്ങാനിടയായ സംഭവത്തിൽ തിരുവല്ലം പൊലീസിൽ പരാതി നൽകിയതായി കടത്തു സർവീസ് നടത്തുന്ന വാഴമുട്ടം സ്വദേശി പ്രസന്നകുമാർ പറഞ്ഞു.മുൻപും വള്ളത്തിനു കേടുപാടുണ്ടാക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അറ്റകുറ്റപ്പണി കഴിഞ്ഞു ഈയിടെ പുറത്തിറക്കിയ വള്ളത്തെയാണ് വീണ്ടും കേടുവരുത്തിയതെന്നും സംഭവത്തോടെ ഉപജീവനമാർഗം ഇല്ലാതായതായും അദ്ദേഹം പറഞ്ഞു. രണ്ടറ്റം മുട്ടാതെ പാലം എന്ന സ്വപ്നം
കടത്തിനു പകരം പാലം വരുമെന്ന വാഗ്ദാനത്തിനു നാലു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.
1985 ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇവിടം സന്ദർശിച്ചപ്പോൾ നാട്ടുകാർ പാലം എന്ന ആവശ്യമുന്നയിച്ചു. ഇത് പരിഗണിക്കാൻ അദ്ദേഹം നിർദേശിച്ചതനുസരിച്ചു വളരെ വേഗം നടപടികൾ നീങ്ങി. 1985 സെപ്റ്റംബറിൽ അന്നത്തെ മന്ത്രി എം.പി.ഗംഗാധരൻ ശിലാഫലകം സ്ഥാപിച്ചു.
തുടർ നടപടികൾ പ്രതീക്ഷിച്ച നാട്ടുകാർ നിരാശരായി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

