
കിൻഫ്ര മിനി ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. തോന്നയ്ക്കലിലെ കിൻഫ്ര മിനി ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലതരത്തിലുള്ള വാഹനങ്ങള്‍ക്ക് പാര്‍ക്കിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. അതിനുള്ള സൗകര്യം കൂടി ഉള്ളയിടത്തായിരിക്കണം പാര്‍ക്കുകള്‍ വികസിപ്പിക്കേണ്ടത്. തോന്നയ്ക്കലില്‍ 2011ല്‍ ഗ്ലോബല്‍ ആയുര്‍വേദ പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്താണ് ഇപ്പോള്‍ മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്.
അന്നുമുതല്‍ വെറുതേ കിടന്ന സ്ഥലം 2023ലാണ് മറ്റാവശ്യത്തിന് ഉപയോഗിക്കാനാകും വിധത്തില്‍ സ്വഭാവം മാറ്റി അനുമതി ലഭ്യമാക്കിയത്. പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച ഉടന്‍ തന്നെ മുഴുവന്‍ യൂണിറ്റുകളും സംരംഭകര്‍ക്ക് കൈമാറാനായി എന്നത് ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. തോന്നയ്ക്കലില്‍ ഭൂമി അനുവദിച്ചു കിട്ടിയ സംരംഭകര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തങ്ങളുടെ യൂണിറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇൻഡസ്ട്രിയൽ പാർക്കിൽ നടന്ന ചടങ്ങിൽ വി.ശശി എംഎൽഎ അധ്യക്ഷത വഹിച്ചു. പാര്‍ക്കില്‍ ഭൂമി അനുവദിച്ചുകൊണ്ടുള്ള കത്ത് 18 സംരംഭകര്‍ക്കും മന്ത്രി പി.രാജീവ് കൈമാറി. വ്യവസായ വകുപ്പ് ഡയറക്ടർ പി.വിഷ്ണുരാജ്, ജില്ലാ പഞ്ചായത്ത് അംഗം എം.ജലീൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.അജിത് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം വി.അജികുമാർ എന്നിവർ പങ്കെടുത്തു.
പൂർണമായും സംരംഭകർക്കായി അനുവദിച്ചുകഴിഞ്ഞ പാര്‍ക്കില്‍ ഭക്ഷ്യ സംസ്കരണം, പേപ്പർ അധിഷ്ഠിത ഉൽപന്നങ്ങൾ, ഫർണിച്ചർ, ഹാർഡ് വെയർ, പ്രതിരോധം, എയ്റോസ്പേസ് എന്നീ വിഭാഗങ്ങളിൽപെട്ട 18 യൂണിറ്റുകളാണ് പ്രവർത്തനം ആരംഭിക്കുക. 7.48 ഏക്കർ സ്ഥലത്ത് റോഡ്, വൈദ്യുതി, വെള്ളം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടി ലക്ഷ്യമിട്ടതിനേക്കാള്‍ നേരത്തേ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ക്കിലെ ഭൂമി സംരംഭകര്‍ക്ക് അനുവദിക്കുന്നതിന് കിന്‍ഫ്രയ്ക്ക് സാധ്യമായി. ആറു കോടി രൂപ ചെലവിട്ട് പാര്‍ക്ക് വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2023 ഡിസംബറിലാണ് ആരംഭിച്ചത്. ഇവിടെ ആരംഭിക്കുന്ന സംരംഭങ്ങള്‍ വഴി 50 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 350 പേർക്ക് തൊഴിലവസരങ്ങളും മിനി ഇൻഡസ്ട്രിയൽ പാർക്കിലൂടെ ലഭ്യമാകും.