
ജപ്പാൻ സന്ദർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ 68-ാമത് കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിന്റെ ഭാഗമായ പ്രീ കോൺഫറൻസ് ടൂറിൽ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ജപ്പാൻ സന്ദർശിച്ചു. ജപ്പാനിലെ ഇന്ത്യൻ അംബാസഡറുടെ ക്ഷണപ്രകാരം ടോക്കിയോയിലെ ഇന്ത്യൻ എംബസിയും അദ്ദേഹം സന്ദർശിച്ചു. മലയാളിയായ സിബി ജോർജ് ആണ് ജാപ്പനിലെ ഇന്ത്യൻ അംബാസിഡർ. ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെക്കുറിച്ചും അവിടത്തെ മലയാളികളെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.