
മഴ, കാറ്റ് ; മരങ്ങൾ വീണു നാശനഷ്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലയിൻകീഴ് ∙ വിളവൂർക്കൽ പഞ്ചായത്തിലെ വിഴവൂർ ബിജോയ് ഭവനിൽ പി.ആർ.സറബനീസ് ബീവി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡ് ശക്തമായ കാറ്റിലും മഴയിലും മരം വീണു തകർന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമിച്ച ഷെഡിലാണ് കഴിഞ്ഞ ദിവസം സമീപ പുരയിടത്തിലെ റബർ മരം വീണത് . വാടക വീട്ടിൽ കഴിയുന്ന ഇവർ അടുത്ത മാസം ഈ ഷെഡിലേക്കു താമസം മാറാൻ തീരുമാനിച്ചിരിക്കെയാണ് അപകടം. ഷെഡിന്റെ ഷീറ്റിട്ട മേൽക്കൂര പൂർണമായും തകർന്നു. ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന കട്ടിൽ, മേശ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾക്കും കേടുപാടുണ്ടായി. അപകടാവസ്ഥയിലായ റബർമരങ്ങൾ മുറിച്ചു മാറ്റണമെന്ന് ഒട്ടേറെ തവണ ഉടമയോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നു സറബനീസ് ബീവി പറഞ്ഞു.
മണ്ണ് ഇടിഞ്ഞു തോട്ടിൽ പതിച്ചു
മലയിൻകീഴ് ∙ വിളവൂർക്കൽ പഞ്ചായത്തിലെ മലയം തൊഴുപ്പുരവിളയിൽ രമ്യയുടെ വീടിനു ചേർന്നുള്ള മണ്ണ് ഇടിഞ്ഞു തോട്ടിൽ പതിച്ചു. മഴ ശക്തമായി തുടരുന്നതിനാൽ തോട്ടിലെ ജലനിരപ്പ് ഉയർന്നതോടെ മണ്ണിടിച്ചിൽ രൂക്ഷമായി. വീടിന്റെ അടിസ്ഥാനം വരെ ഇളകി തുടങ്ങി.