മലയിൻകീഴ് ∙ വെൽഡിങ് ജോലി ചെയ്തു സ്വരുക്കൂട്ടിയ തുക കൊണ്ടു വാങ്ങിയ 5 സെന്റ് വസ്തു ആരോഗ്യ വകുപ്പിന്റെ സബ് സെന്റർ നിർമിക്കാൻ സൗജന്യമായി പഞ്ചായത്തിനു വിട്ടുനൽകി വാർഡ് മെംബർ. വിളപ്പിൽ പഞ്ചായത്ത് മിണ്ണംകോട് വാർഡംഗം എം.അജിയാണ് താൻ 10 വർഷം മുൻപ് 9 ലക്ഷം ചെലവഴിച്ചു വാങ്ങിയ വസ്തു നാടിനായി സമർപ്പിച്ചത്.
സിപിഎം മിണ്ണംകോട് ബ്രാഞ്ച് സെക്രട്ടറിയാണ് അജി.
മിണ്ണംകോട്, അലകുന്നം, മുക്കംപാലമൂട്, കരുവിലാഞ്ചി എന്നീ വാർഡുകളിലുള്ളവർക്കു വേണ്ടിയാണ് സബ് സെന്റർ. നിലവിൽ മുക്കംപാലമൂട് അങ്കണവാടിയോടു ചേർന്ന ഷെഡിലാണ് വർഷങ്ങളായി സബ് സെന്റർ പ്രവർത്തിക്കുന്നത്.
അസൗകര്യങ്ങൾ നിറഞ്ഞ ഷെഡിലാണ് ഗർഭിണികളും കുട്ടികളും അടക്കമുള്ളവർ ചികിത്സയ്ക്കെത്തുന്നത്. പരിശോധനയ്ക്കും മരുന്നുകൾ സൂക്ഷിക്കാനും സൗകര്യം ഇല്ലാതെ ജീവനക്കാരും ബുദ്ധിമുട്ടിയിരുന്നു.
ഇതെത്തുടർന്ന് ആരോഗ്യവകുപ്പ് മന്ദിരം പണിയുന്നതിന് 55 ലക്ഷം രൂപ അനുവദിച്ചിരുന്നു. പക്ഷേ, ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ല.
ഒടുവിൽ ജനപ്രതിനിധിയായ അജി തന്നെ മുന്നോട്ടു വരികയായിരുന്നു. തീരുമാനത്തിന് കുടുംബവും പിന്തുണയേകി.
വീടുവയ്ക്കാനാണു മിണ്ണംകോട് പനയറവിളയിൽ അജി വസ്തു വാങ്ങിയിരുന്നത്.
സബ് സെന്ററിനായി പുതിയ മന്ദിരം ഉയരുമ്പോൾ അതിന് പൊതുപ്രവർത്തകനായ തന്റെ പിതാവ് മഹേശൻ ആശാരിയുടെ പേര് നൽകണമെന്നാണ് അജിയുടെ ആഗ്രഹം. വസ്തുവിന്റെ രേഖകൾ ഇന്നലെ പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറി.
അജി ആദ്യമായാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

