തിരുവനന്തപുരം ∙ പൂണെ ബാരാമതിയിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല.
മറാത്ത രാഷ്ട്രീയത്തിലേ ഒരു അതികായൻ കൂടി കാലയവനികക്ക് പിന്നിലേക്ക് മറയുകയാണെന്ന് ചെന്നിത്തല സമൂഹമാധ്യമത്തിൽ കുറിച്ചു. അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നുവീണത്.
വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു.
വിമാനത്തിൽ അജിത് പവാറിന് പുറമെ പിഎസ്ഒയും ഒരു അറ്റൻഡന്റും രണ്ട് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. അജിത് പവാർ ഉൾപ്പെടെയുള്ളവരെ സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
രമേശ് ചെന്നിത്തലയുടെ കുറിപ്പ്
ഹൃദയഭേദകമായ വാർത്തയാണ് രാവിലെ തന്നെ ശ്രവിക്കേണ്ടി വന്നത്.
എന്റെ ചിരകാല സുഹൃത്ത് അജിത് പവാർ വിമാനപകടത്തിൽ നിര്യാതനായ വിവരം നടുക്കുന്നതായിരുന്നു. ഞാൻ എൻഎസ്യു അധ്യക്ഷനായിരുന്ന കാലം മുതൽ അദ്ദേഹവുമായി ആത്മബന്ധയുണ്ടായിരുന്നു. അതിനു ശേഷം അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്തും അജിത് പവാറും അദ്ദേഹത്തിന്റെ കുടുംബവുമായും ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചു.
പിന്നീട് അദ്ദേഹം എൻസിപി നേതാവായിരുന്ന കാലത്തും ഞങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധം പഴയത് പോലെ തുടർന്നു. 50 SECONDS AGO 15 MINUTES AGO 58 MINUTES AGO 1 HOUR 20 MINUTES AGO 1 HOUR 27 MINUTES AGO മഹാരാഷ്ട്രയുടെ ചുമതല എഐസിസി എനിക്ക് നൽകിയപ്പോൾ എത്രയോ തവണ അദ്ദേഹവുമായി ഒരുമിച്ചിരിക്കേണ്ട
അവസരങ്ങൾ ഉണ്ടായി. രാഷ്ട്രീയമായി ഭിന്നിച്ചപ്പോൾ പോലും വ്യക്തി സൗഹൃദങ്ങളിൽ ഒരു ഉലച്ചിലും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മറാത്ത രാഷ്ട്രീയത്തിലേ ഒരു അതികായൻ കൂടി കാലയവനികക്ക് പിന്നിലേക്ക് മറയുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ ആഘാതം താങ്ങാൻ ഉള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പ്രിയ സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

