തിരുവനന്തപുരം ∙ വോട്ടഭ്യർഥിച്ചു വരുന്ന ബിജെപി പ്രവർത്തകർ കോർപറേഷനിൽ വിതരണം ചെയ്യുന്നത് ഹൈടെക് വോട്ടർ സ്ലിപ്. സ്ലിപ്പിൽ രണ്ട് ക്യുആർ കോഡുകളുണ്ട്.
ആദ്യത്തേത് സ്കാൻ ചെയ്താൽ വോട്ടർക്ക് സ്ഥാനാർഥിയുടെ അഭ്യർഥനയുൾപ്പടെയുള്ള വികസന വാഗ്ദാനങ്ങൾ കാണാൻ കഴിയും. രണ്ടാമത്തെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വോട്ടറുടെ വോട്ടിങ് ബൂത്തിലേക്കുള്ള വഴിയുൾപ്പടെയുള്ള എല്ലാ വിവരങ്ങളും മൊബൈൽ ഫോണിൽ തെളിയും.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഹൈടെക് വോട്ടർ സ്ലിപ്പുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സെക്രട്ടറി വി.വി.
രാജേഷ് ഹൈടെക് വോട്ടർ സ്ലിപ്പിന്റെ പ്രവർത്തന അവതരണം നടത്തി.സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയനും നേതാക്കളും പങ്കെടുത്തു. ബിജെപി കോർപറേഷനിൽ കൊണ്ടുവരാൻ പോകുന്ന ഹൈടെക് ഭരണസംവിധാനങ്ങളുടെ ഒരു തുടക്കമാണിതെന്ന് നേതാക്കൾ പ്രതികരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

