തിരുവനന്തപുരം∙ കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. മണക്കാട് കുര്യാത്തിയിൽനിന്ന് കരമന ഇടഗ്രാമത്ത് വാടകയ്ക്കു താമസിക്കുന്ന അജയൻ(അജി–38), അജയന്റെ ബന്ധു മണക്കാട് കുര്യാത്തി എംഎസ് നഗർ ടിസി 41/1466ൽ അജീഷ് കുമാർ(39) എന്നിവരെയാണു കരമന പൊലീസ് അറസ്റ്റ് ചെയ്തത്. വലിയതുറ കൊച്ചുതോപ്പ് സ്വദേശി ഷിജോ വർഗീസ്(29) ആണു കുത്തേറ്റു മരിച്ചത്. ആക്രമണത്തിൽ ഷിജോയുടെ സുഹൃത്തും കണ്ണാന്തുറ സ്വദേശിയുമായ ജോജോയ്ക്കും(25) കുത്തേറ്റു.
മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ജോജോയുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വയറ്റിലും നെഞ്ചിലും ഗുരുതരമായി പരുക്കേറ്റ ജോജോയെ മൂന്നു ശസ്ത്രക്രിയകൾക്കു വിധേയനാക്കി.
ഞായർ രാത്രി 8ന് ആയിരുന്നു സംഭവം.അജയന്റെ ഭാര്യ പ്രീതയുടെ അനുജൻ രാഹുലിന്റെ സുഹൃത്തുക്കളാണ് ഷിജോയും ജോജോയുമെന്ന് പൊലീസ് പറഞ്ഞു.
പിണങ്ങിക്കഴിയുന്ന പ്രീതയെ ഒഴിവാക്കാൻ അജയൻ ശ്രമിച്ചതു രാഹുൽ ചോദ്യംചെയ്തു. ഇതിനെച്ചൊല്ലി ഇരുവരും ഫോണിലൂടെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അജയനുമായുള്ള തർക്കം രൂക്ഷമായതോടെ രാഹുൽ തന്റെ സുഹൃത്തുക്കളായ ഷിജോ, ജോജോ, ടെൽജിൻ എന്നിവരെ കരുമം ഇടഗ്രാമത്തെ വീട്ടിൽ വിളിച്ചുവരുത്തി.
അജയനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ അജയനും അജീഷും ചേർന്നു ഷിജോ, ജോജോ എന്നിവരെ തടഞ്ഞുനിർത്തി കയ്യിൽ കരുതിയ കത്തികൊണ്ട് നെഞ്ചിലും വയറ്റിലും കുത്തി പരുക്കേൽപിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതികളെ ഫോർട്ട് അസി.
കമ്മിഷണർ ബിനുകുമാർ, പൊലീസുകാരായ ഹിരൺ, അജികുമാർ, കൃഷ്ണകുമാർ, ശരത്, ശ്യാം മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

