തിരുവനന്തപുരം∙ തമ്പാനൂരിൽ നിന്ന് 57കാരനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് 7 പവന്റെ സ്വർണാ ഭരണങ്ങളും 7,000 രൂപയും കവർന്നു പൊന്തക്കാട്ടിൽ ഉപേക്ഷിച്ചെന്ന കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. ഓട്ടോറിക്ഷാ ഡ്രൈവർ മുട്ടത്തറസ്വദേശി രാഹുൽ (25), കൂട്ടാളികളായ സിബിൻ, മഹേഷ് എന്നിവരെ ആണ് തമ്പാനൂർ എസ്എച്ച്ഒ ജിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കള്ളിപ്പാലം സ്വദേശി ബാലലോചനൻ നായരാണ് കവർച്ചയ്ക്ക് ഇരയായത്.
മൂന്നംഗ സംഘം ക്രൂരമായി മർദിച്ചു അവശനാക്കിയ ശേഷം ഇയാളെ വർക്കലയിൽ ഉപേക്ഷിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം തമ്പാനൂരിൽ സുഹൃത്തിന്റെ വാഹനം കാത്തു നിൽക്കുമ്പോഴായിരുന്നു സംഭവം. ഓട്ടോറിക്ഷ ഡ്രൈവർ രാഹുൽ സൗഹൃദം നടിച്ച് പവർഹൗസ് റോഡിൽ ഇറക്കിവിടാമെന്ന് വിശ്വസിപ്പിച്ച് ഓട്ടോറിക്ഷയിൽ നിർബന്ധിപ്പിച്ച് കയറ്റിയെന്നാണ് ബാലലോചനൻ നായരുടെ പരാതി.
പിന്നീട് പവർഹൗസിലെയും മുട്ടത്തറയിലെയും ബവ്്റജസിൽ എത്തിച്ച് മദ്യം വാങ്ങിയ ശേഷം 2 പേർ ഓട്ടോയിൽ കയറി നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച ശേഷം ആഭരണങ്ങൾ കവരുകയായിരുന്നു. പിന്നീട് മർദിച്ച് അവശനാക്കിയ ബാലലോചനൻ നായരെ റോഡിൽ ഉപേക്ഷിച്ച നിലയിൽ വർക്കലയിൽ നിന്നു കണ്ടെത്തുകയായിരുന്നുവെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

