ആറ്റിങ്ങൽ∙ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു പണയ സ്വർണം എടുക്കാനുണ്ടെന്നു ധരിപ്പിച്ച് ഓട്ടോയിൽ കയറ്റി കൊണ്ടു പോയി വ്യാപാരിയിൽ നിന്നു 2 ലക്ഷം തട്ടിയതായി പരാതി.ചിറയിൻകീഴ് ശ്രീകൃഷ്ണ ജ്വല്ലറി വർക്സ് ഉടമ വെള്ളല്ലൂർ സ്വദേശി സാജൻ (40) ആണ് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ 4 പേരെ ആറ്റിങ്ങൽ പൊലീസ് പിടികൂടി.
സംഘത്തിൽ ഒരാൾ ഒളിവിലെന്നാണു വിവരം. ചിറയിൻകീഴ് കോളിച്ചിറ പുന്നവിള വീട്ടിൽ അഭിലാഷ് (38), രാമച്ചംവിള മത്തിയോട് കിഴക്കുംപുറം ചരുവിള വീട്ടിൽ അനൂപ് (27) , എസിഎസി നഗർ ശ്യാമ നിവാസിൽ ശരത്ത് (28), കടുവയിൽ വാവറ വീട് എംഎം നിവാസിൽ മഹി ( 23) എന്നിവരാണ് പിടിയിലായത്. വ്യാഴം വൈകിട്ട് അഞ്ചോടെയാണ് സംഭവം.
പാങ്ങോട് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു പണയ സ്വർണം എടുക്കാനുണ്ടെന്ന് അഭിലാഷ് അറിയിച്ചതനുസരിച്ചാണ് സാജനും കടയിലെ ജോലിക്കാരൻ ബിജുവും നാലര ലക്ഷം രൂപയുമായി പുറപ്പെട്ടത്.
അഭിലാഷ് പറഞ്ഞുവിട്ട ഓട്ടോയിലാണ് ഇരുവരും പുറപ്പെട്ടത്.
മഹിയാണ് ഓട്ടോയിലെത്തി സാജനെയും ജോലിക്കാരനെയും കൂട്ടിക്കൊണ്ടുപോയത്. ശരത്ത് ആണ് ഓട്ടോ ഓടിച്ചിരുന്നത്.
രാമച്ചംവിളക്ക് സമീപം ദേശീയപാതയ്ക്കായി പണി നടക്കുന്ന സ്ഥലത്തെത്തിയപ്പോൾ ഓട്ടോയുടെ പിന്നിൽ പതുങ്ങിയിരുന്ന 2 പേർ കണ്ണിൽ മുളകുപൊടി വിതറുകയും ആക്രമിക്കുകയും ചെയ്തെന്നും കൈവശമുണ്ടായിരുന്നതിൽ നിന്നു രണ്ടര ലക്ഷം രൂപ കവർന്നെന്നും ആണ് സാജൻ നൽകിയ പരാതിയിൽ പറയുന്നത്.
പരുക്കേറ്റ സാജൻ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]