വെള്ളറട∙ കനത്തമഴ കുന്നത്തുകാൽ പഞ്ചായത്തിൽ വ്യാപക കൃഷി നാശമുണ്ടാക്കി. ചാവടി വാർഡിൽ വള്ളൂർ ഏലായിൽ വാഴകളും പടവലം കൃഷിയും പാടേ നശിച്ചു.
ദേവനേശൻ, മുരളീധരൻ എന്നിവരുടെ കൃഷിയാണ് നശിച്ചത്. മറ്റ് ഏലാകളിലും കൃഷി നശിച്ചു.
വാഴകൾക്കാണു കനത്തനാശം.ശക്തമായ മഴവെള്ള പാച്ചിലിൽ ചരിഞ്ഞ ഭൂമികളിൽ ചെയ്തിരുന്ന മരച്ചീനിക്കൃഷിയും നശിച്ചു. വ്യാപകമായി റബർമരങ്ങളും കടപുഴകി വീണു.
തോടിനു സമീപത്തെ മണ്ണ് ഒലിച്ചു പോയി; വീടിനു ഭീഷണി
വെള്ളറട∙ കുന്നത്തുകാൽ പഞ്ചായത്തിലെ തുരുത്തിമൂല വാർഡിൽ പാർശ്വഭിത്തി നിർമാണം ആരംഭിച്ച തോടിന്റെ ഒരുവശത്തെ മണ്ണ് മഴവെള്ളപ്പാച്ചിലിൽ നഷ്ടമായി.
കനത്തമഴയിലുണ്ടായ കുത്തൊഴുക്കിലാണ് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമാണം ആരംഭിച്ച സ്ഥലത്തെ മണ്ണ് നഷ്ടമായത്.
പാർശ്വഭിത്തി നിർമിക്കാനുള്ള കരിങ്കല്ല് എത്തിച്ചതിനു പിന്നാലെ മഴ ശക്തി പ്രാപിക്കുകയായിരുന്നു. ഇതോടെ തത്നാകരൻ,തിലകകുമാരി എന്നിവർ താമസിക്കുന്ന വീട് അപകട
ഭീഷണിയിലായി. വീടിന്റെ അസ്തിവാരം വരെ മണ്ണ് വെള്ളത്തോടൊപ്പം ഒലിച്ചുപോയിട്ടുണ്ട്.
രത്നാകരനെയും കുടുംബത്തെയും ബിജെപി പ്രവർത്തകർ സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.
പാർശ്വഭിത്തി തകർന്നു
നെയ്യാർ വലതുകര കനാലിൽ വീരണകാവ് ഭാഗത്ത് 25 മീറ്ററോളം ദൂരത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞ് കനാലിലേക്കു പതിച്ചു. 6 മാസം മുൻപാണ് പാർശ്വഭിത്തി നിർമാണം പൂർത്തിയാക്കിയത്.
പാർശ്വഭിത്തി നിർമിച്ച് സംരക്ഷിച്ച ബണ്ട് റോഡിൽ നിന്ന് ഉണ്ടായ ഊറ്റാണ് പാർശ്വഭിത്തി തകർച്ചയ്ക്ക് കാരണമെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞു. മാറനല്ലൂർ മലവിള പാലത്തിനു സമീപം ബണ്ട് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി.
വെള്ളറട∙ കുന്നത്തുകാൽ പഞ്ചായത്തിലെ കുറുവാർഡ് വാർഡിലുള്ള അരുവിയോട് ചിറ്റാർ ബണ്ടുറോഡിൽ നിർമിച്ചിരുന്ന കോൺക്രീറ്റ് പാർശ്വഭിത്തി മഴയിൽ തകർന്നു.
ശിവലോകത്താരംഭിച്ച് നെയ്യാറിൽ പതിക്കുന്ന ചിറ്റാറിൽ അരുവിയോട് പാലത്തിനോടു ചേർന്ന് സ്വകാര്യ വ്യക്തികൾ നിർമിച്ചിരുന്ന പാർശ്വ ഭിത്തിയാണ് ആറ്റിനുള്ളിലേക്ക് മറിഞ്ഞത്. പുരയിടങ്ങളിലേക്ക് വാഹനങ്ങളെത്തിക്കാനാണ് സ്വകാര്യ വ്യക്തികൾ സ്വന്തംനിലയിൽ പണം സ്വരൂപിച്ച് ബണ്ടിൽ റോഡ് നിർമിച്ചത്.
സമീപത്തെ പ്രധാന റോഡിൽ നിന്നുള്ള മഴവെള്ളം കോൺക്രീറ്റ് പാർശ്വഭിത്തിക്കുള്ളിൽ കെട്ടിനിന്ന് മറിയുകയായിരുന്നു.കുന്നത്തുകാൽ– പാലിയോട് റോഡിലെ പാലത്തിന് അപകട
ഭീഷണിയില്ല.10 മീറ്ററോളം ദൂരത്ത് മണ്ണിടിഞ്ഞ് കനാലിലേക്ക് പതിച്ചു. റോഡ് അപകടാവസ്ഥയിലായി.
മഴ കനത്താൽ കൂടുതൽ ഭാഗങ്ങളിൽ മണ്ണിടിയാൻ സാധ്യതയുണ്ട്. 2 മാസം മുൻപാണ് ബണ്ട് റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചത്.
വീടിനു മുകളിൽ മരം വീണു
കുലശേഖരം∙ കനത്തമഴയിൽ വീടിനു മുകളിൽ മരം കടപുഴകി വീണു വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന പെരുഞ്ചാണി കീരപ്പാറയിൽ കാളിയാൻ കാണിക്ക് (55) പരുക്കേറ്റു.
ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് സംഭവം. വീട്ടിൽ കാളിയൻ കാണി മാത്രമാണ് ഉണ്ടായിരുന്നത്.
കാലിനു പരുക്കേറ്റഇദ്ദേഹത്തെ കുലശേഖരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]