കന്യാകുമാരി∙ മാധവപുരം തീരദേശ പൊലീസ് ചെക്പോസ്റ്റിന്റെ പ്രവർത്തനം നിലച്ചിട്ട് ഏകദേശം 8 മാസമായി. കന്യാകുമാരിയിലേക്ക് വരുന്നതും ഇതുവഴി മറ്റു ജില്ലകളിലേക്ക് പോകുന്നതുമായ വാഹനങ്ങളെ നിരീക്ഷിക്കാനും കള്ളക്കടത്ത് ഉൾപ്പെടെ തടയാനും ലക്ഷ്യമിട്ടാണ് ചെക്പോസ്റ്റ് ആരംഭിച്ചത്. ചെക്പോസ്റ്റിനു മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ ഇപ്പോൾ ഡ്യൂട്ടിക്ക് നിയോഗിക്കാറില്ല.
ചെക്പോസ്റ്റ് കെട്ടിടവും നിരീക്ഷണത്തിനുള്ള ചെറിയ കാബിനും അടച്ചിട്ടിരിക്കുകയാണ്.
കെട്ടിടം അടഞ്ഞുകിടക്കുന്നതിനാൽ രാത്രികാലങ്ങളിൽ മദ്യപസംഘങ്ങൾ ഇവിടെ തമ്പടിക്കുന്നതായും പരാതിയുണ്ട്. ചിന്നമുട്ടം ഫിഷിങ് ഹാർബറിൽ നിന്ന് തിരുനെൽവേലി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. കടൽ വഴിയുള്ള കള്ളക്കടത്ത് തടയുന്നതും ലക്ഷ്യമിട്ട് സ്ഥാപിച്ച ചെക്പോസ്റ്റിന് പ്രാധാന്യമേറെയാണ്.
തുടക്കത്തിൽ 24 മണിക്കൂറും ഇവിടെ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്തിരുന്നു.
ജില്ലയിലെ പ്രധാനപ്പെട്ട ചെക്പോസ്റ്റുകളിൽ ഒന്നാണിത്.
വിനോദസഞ്ചാര കേന്ദ്രമായ കന്യാകുമാരിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ചെക്പോസ്റ്റ് സഹായകമാണ്. മുഴുവൻ സമയവും പൊലീസുകാരെ നിയോഗിച്ചും സിസിടിവി ക്യാമറകൾ സ്ഥാപിച്ചും ചെക്പോസ്റ്റിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]