
തിരുവനന്തപുരം ∙ സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിന് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വലിയ ഇടപെടലുകളാണു നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് കൺസ്യൂമർഫെഡ് ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. ഏകദേശം 300 കോടി രൂപയുടെ വിറ്റുവരവ് ഈ ഓണച്ചന്തകളിലൂടെ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണസംഘങ്ങളിലൂടെ 1800ൽപരം ഓണച്ചന്തകളാണ് 10 ദിവസം പ്രവർത്തിക്കുക.
മന്ത്രി വി.ശിവൻകുട്ടി ആദ്യവിൽപന നിർവഹിച്ചു. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷനായി.മന്ത്രി ജി.ആർ.അനിൽ, ആന്റണി രാജു എംഎൽഎ, കൺസ്യൂമർഫെഡ് ചെയർമാൻ പി.എം.ഇസ്മായിൽ, സഹകരണസംഘം റജിസ്ട്രാർ ഡി.സജിത്ത് ബാബു, സഹകരണ ഓഡിറ്റ് വകുപ്പ് ഡയറക്ടർ എം.എസ്.ഷെറിൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]