പാറശാല ∙ അമിത പലിശയ്ക്കു നൽകിയ പണത്തിനു ഈടായി, യുവാവിനെ ഭീഷണിപ്പെടുത്തി വാഹനം പിടിച്ചെടുത്തയാൾ അറസ്റ്റിൽ. കൊറ്റാമം സ്വദേശി ഹരൻ (30) ആണ് പിടിയിലായത്.
ഹരനിൽ നിന്നു പണം കടം വാങ്ങിയ മരിയാപുരം സ്വദേശി വിശാഖ് വിജയന്റെ പിതാവ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നാണ് പാറശാല പൊലീസ് അന്വേഷണം തുടങ്ങിയത്. ഹരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അമിത പലിശയ്ക്ക് നൽകിയ പണത്തിനു ഈടായി വാങ്ങിയ നാലു കാറുകൾ, കണക്കിൽ പെടാത്ത 2 ലക്ഷം രൂപ, 7 വാഹനങ്ങളുടെ ആർസി ബുക്ക്, പലരുടെയും പേരിലുള്ള തുക എഴുതാതെ ഒപ്പ് രേഖപ്പെടുത്തിയ ചെക്ക് തുടങ്ങിയവ കണ്ടെത്തി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഒന്നര വർഷം മുൻപ് വിശാഖ് നൂറു രൂപയ്ക്കു പത്തു രൂപ നിരക്കിൽ ഹരനിൽ നിന്നു ആറരലക്ഷം രൂപ പലിശയ്ക്കു വാങ്ങിയിരുന്നു.
പല തവണയായി 17 ലക്ഷം രൂപ തിരിച്ചു നൽകി. വീണ്ടും പണം നൽകാനുണ്ടെന്ന് ഭീഷണിപ്പെടുത്തി വിശാഖിന്റെ കാർ ഈടായി ഹരൻ പിടിച്ചെടുത്തു.
വാഹനം വിട്ടു നൽകുന്നതിനു വിശാഖ് പലരിൽ നിന്നും പണം കടം വാങ്ങി വീണ്ടും നൽകിയെങ്കിലും കാർ തിരിച്ചുനൽകിയില്ല.
വാഹനം വിട്ടു നൽകാൻ വിശാഖിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വിസമ്മതിച്ചതിനെ തുടർന്ന് കഴിഞ്ഞ 19ന് പിതാവ് മുഖ്യമന്ത്രിക്കു പരാതി നൽകുകയായിരുന്നു.
പാറശാല, ഉദിയൻകുളങ്ങര പ്രദേശങ്ങൾ കേന്ദ്രമാക്കി വാഹനം, ഭൂമിയുടെ രേഖകൾ, ആർസി ബുക്ക്, ചെക്ക് എന്നിവ വാങ്ങി അമിത പലിശയ്ക്ക് പണം നൽകുന്ന ഒട്ടേറെ പേർ പ്രവർത്തിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പലിശ വൈകിയാൽ ഗുണ്ടാ സംഘങ്ങൾക്കൊപ്പം എത്തുന്ന എത്തുന്ന സംഘം വീടു കയറി ഭീഷണിപ്പെടുത്തി തുക വാങ്ങുന്നതാണ് രീതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]