
തിരുവനന്തപുരം ∙ നഗരത്തിൽ ഡോക്ടറെയും 2 റിട്ട.ഉദ്യോഗസ്ഥരെയും കബളിപ്പിച്ച് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ 1.55 കോടി രൂപ തട്ടിയെടുത്തു. കണ്ണമ്മൂല കലാകൗമുദി റോഡിൽ താമസിക്കുന്ന ഡോക്ടർക്ക് 1.1 കോടി രൂപയും തിരുമല വിവേകാനന്ദ നഗർ സ്വദേശിയായ റിട്ട.ഉദ്യോഗസ്ഥന് 30,90,000 രൂപയും വഞ്ചിയൂർ സ്വദേശി 79 വയസ്സുകാരനായ റിട്ട.ഉദ്യോഗസ്ഥന് 23 ലക്ഷം രൂപയുമാണ് നഷ്ടമായത്.
ഫെയ്സ്ബുക് പരസ്യത്തിന്റെ ലിങ്ക് തുറന്ന ഡോക്ടറെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കി തട്ടിപ്പിനിരയാക്കുകയായിരുന്നു. 20 തവണയായി 20 അക്കൗണ്ട് നമ്പറുകളിലേക്കാണു പണം അയച്ചു നൽകിയത്. സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് നടത്തി മികച്ച ലാഭം നേടാമെന്നു വിശ്വസിപ്പിച്ചാണ് റിട്ട.ഉദ്യോഗസ്ഥനിൽ നിന്ന് 30.9 ലക്ഷം രൂപ തട്ടിയത്. വഞ്ചിയൂർ സ്വദേശിയെ വെർച്വൽ അറസ്റ്റിനു വിധേയമാക്കിയാണ് പണം തട്ടിയത്. 3 പേരുടെയും പരാതികളിൽ കേസുകൾ റജിസ്റ്റർ ചെയ്തു.
സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
തട്ടിപ്പ് സിബിഐ ഓഫിസിന്റെ പേരിലും
സിബിഐ ഓഫിസിൽ നിന്നാണെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ജഡ്ജിയെന്നു പറഞ്ഞു വിളിച്ചയാൾ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയും സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു പറയുകയും ചെയ്തു. നിക്ഷേപിച്ചിട്ടുള്ള പണം നിയമവിധേയമാണോ എന്നു പരിശോധിക്കണമെന്നു പറഞ്ഞാണ് പണം തട്ടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]