
സ്വീവറേജ് മാലിന്യം റോഡിലേക്ക് ഒഴുകുന്നതായി പരാതി
തിരുവനന്തപുരം∙ സ്വീവറേജ് മാലിന്യം റോഡിലേക്ക് ഒഴുകുന്നതായി പരാതി. കുറവൻകോണം മാർക്കറ്റ് ജംങ്ഷൻ, അമ്പലമുക്ക് റോഡ്, ശ്രീവിലാസ് ലൈൻ തുടങ്ങിയ പ്രദേശങ്ങളിൽ വളരെക്കാലമായി സ്വീവറേജ് മാലിന്യം റോഡിലേക്ക് ഒഴുകുന്നു.
പ്രദേശത്ത് സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പ്രൊജക്റ്റിന്റെ പ്രവൃത്തി നടന്ന് വരുന്നതിനിടയിൽ കേരള വാട്ടർ അതോറിറ്റിയുടെ സ്വീവറേജ് ലൈനിലേക്ക് ഗ്യാസ് പൈപ്പ് ലൈൻ തുളച്ച് കയറി സ്വീവർ ലൈനിന് 50 മീറ്ററോളം പൊട്ടൽ ഉണ്ടായതാണ് മാലിന്യം റോഡിലേക്ക് ഒഴുകാൻ കാരണം. അധികാരികളെ അറിയിച്ചിട്ടും പ്രശ്നപരിഹാരം നടത്താൻ തയ്യാറായിട്ടില്ല.
വാട്ടർ അതോറിറ്റിയുടെ സ്വീവർ ലൈനിൽ ഉണ്ടായിട്ടുള്ള തകരാർ കാരണം ജനസാന്ദ്രത കൂടിയതും, വളരെയധികം ഗതാഗതക്കുരുക്കുള്ളതുമായ കുറവൻകോണം, മാർക്കറ്റ് ജംങ്ഷൻ പ്രദേശത്തെ മെയിൻ റോഡിലും, ബ്രാഞ്ച് റോഡിലുമുള്ള കെട്ടിടങ്ങളിലേക്ക് മലിന ജലം ഒഴുകി കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]