
വിഴിഞ്ഞം തുറമുഖത്തിന്റെ കഥ പറഞ്ഞ് മഞ്ജു വാരിയർ; തുറമുഖം സന്ദർശിച്ച അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ച് നടി
വിഴിഞ്ഞം∙ ‘കടലും കഥയും ചേരുന്നിടത്ത് ഒരു സ്വപ്നഭൂമിയുണ്ടായിരുന്നു; ആഞ്ഞടിച്ച തിരമാലകളെയും വീശിയടിച്ച കാറ്റിനെയും മറികടന്ന് അവിടേക്ക് കപ്പലുകളടുത്തു, തീരത്തടുത്ത കപ്പലുകൾ ഒരു കൂട്ടം വനിതാരത്നങ്ങളുടെ സഹായത്തിനായി കാത്തുനിന്നു…’ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കഥ ഒരു കവിത പോലെ പറയുന്നത് നടി മഞ്ജു വാരിയർ.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പ്രത്യേകതകളും വനിതാ ജീവനക്കാർ, സർക്കാർ, അദാനി കമ്പനി എന്നിവരെ അഭിനന്ദിക്കുന്നതുമായ വിഡിയോ നടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇന്നലെയാണ് ആരാധകരെ അറിയിച്ചത്. ക്രെയിനുകൾ നിയന്ത്രിക്കുന്നതു വഴി ശ്രദ്ധേയരായ വനിതകളെ നേരിൽ കാണാനും പ്രോത്സാഹിപ്പിക്കാനുമാണ് മഞ്ജു വാരിയർ ഈ മാസാദ്യം തുറമുഖത്ത് എത്തിയത്.
ഇവിടെ അടുത്ത ലോകകപ്പൽ ഭീമന്മാരിലൊന്നായ എംഎസ്സി ഐറിനയെ പശ്ചാത്തലമാക്കിയാണ് വിഡിയോ ചിത്രീകരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]