
തിരുമല–തൃക്കണ്ണാപുരം റോഡ് വികസനം തുടങ്ങിയിടത്തുതന്നെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ തിരുമല ജംക്ഷൻ വികസനമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് കാൽനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. റോഡ് വികസനത്തിനായി പല പദ്ധതികൾ പല കാലഘട്ടത്തിൽ വന്നുവെങ്കിലും ഒന്നും നടപ്പായില്ല.തിരുമല തൃക്കണ്ണാപുരം റോഡ് വരുന്നതോടെ തിരുമലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അത് അകലെയാണ്. തിരുമല ജംക്ഷനും അതിനോടനുബന്ധിച്ച് തിരുമല തൃക്കണ്ണാപുരം റോഡും വികസിപ്പിക്കുമെന്ന് 5 വർഷം മുൻപ് പ്രഖാപിച്ചിരുന്നതാണ്. സ്ഥലം ഏറ്റെടുത്ത് കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിട്ട് ഒരുവർഷത്തോളമായി. പദ്ധതി മുന്നോട്ട് നീങ്ങിയിട്ടില്ല. കെട്ടിടങ്ങൾ പൊളിച്ച് നീക്കിയതിന് ശേഷം നിലവിലെ റോഡിന്റെ ഇരുവശവും കുണ്ടും കുഴിയുമാണ്. മഴ പെയ്താൽ റോഡ് മുഴുവൻ വെള്ളക്കെട്ടാണ്. മഴ സമയത്ത് പലപ്പോഴും വാഹനാപകടങ്ങളും പതിവാണ്.
മറ്റിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ മുഴുവൻ ഒന്നിച്ച് വന്നു ചേരുന്നത് കുപ്പിക്കഴുത്തുപോലെയുള്ള തിരുമല ജംക്ഷനിലാണ്. ഇരുവശങ്ങൾ വഴിയുള്ള വാഹനങ്ങൾ തിങ്ങി നിരങ്ങിയാണ് സഞ്ചാരം. വലിയ ഘോഷയാത്രകളോ അപകടങ്ങളോ ഉണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ച് വിടാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതിനു പുറമെയാണ് പാർക്കിങ്ങ്. രാവിലെയും വൈകിട്ടും ഉണ്ടാകുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിനിടയിലൂടെ വേണം ജംക്ഷന് സമീപത്തെ മാർക്കറ്റിലേക്കും ഇവിടെയുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കും എത്താൻ. പ്രായമേറിയവർ ഉൾപ്പെടെ ഭാഗ്യത്തിനാണ് പലപ്പോഴും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്.സ്ഥലം എംഎൽഎയും മറ്റു ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ തിരുമല ജംക്ഷൻ വികസനത്തിനായി അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.