
2025ലെ മികച്ച 20 കമ്യൂണിക്കേഷന്‍ പ്രൊഫഷണലുകളുടെ പട്ടികയില്‍ മലയാളിയായ അജയ് പത്മനാഭനും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ എക്സ്ചേഞ്ച് ഫോര്‍ മീഡിയ പുറത്തിറക്കിയ 2025ലെ മികച്ച 20 കമ്യൂണിക്കേഷന്‍ പ്രൊഫഷണലുകളുടെ പട്ടികയില്‍ മലയാളി അജയ് പത്മനാഭനും. തിരുവനന്തപുരം സ്വദേശിയായ അജയ് പത്മനാഭന് നിലവില്‍ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റലി സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ വൈസ് പ്രസിഡണ്ടും കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്റ് പി ആര് മേധാവിയുമാണ്. കമ്യൂണിക്കേഷന്‍- ബ്രാന്‍ഡിങ്ങ് രംഗത്തെ മികവുകളെ വിലയിരുത്തുന്ന പ്രമുഖ പ്ലാറ്റ്ഫോമായ എക്സ്ചേഞ്ച് ഫോര്‍ മീഡിയ ഇത് 5ാം തവണയാണ് മികച്ച കമ്യൂണിക്കേഷന്‍സ് പ്രൊഫഷണലുകളുടെ പട്ടിക പുറത്തിറക്കുന്നത്. പട്ടികയിലെ ഏക മലയാളിയാണ് അജയ് പത്മനാഭന്.
23 വര്‍ഷമായി കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് , പബ്ലിക്ക് റിലേഷന്‍സ്, പബ്ലിക്ക് അഫയേഴ്സ്, ക്രൈസിസ് മാനേജ്മെന്റ് , റെപ്യൂട്ടേഷന് മാനേജ്മെന്റ് എന്നിങ്ങനെ വിഭാഗങ്ങളിലായി സ്റ്റെര്‍ലൈറ്റ് പവര്‍,സുസ്ലോണ്‍ ഗ്രൂപ്പ്, പെര്‍ഫക്ട് റിലേഷന്‍സ് എന്നീ സ്ഥാപനങ്ങളില്‍ നേതൃപരമായ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഐഎല്‍ ആന്റ് എഫ്എസ് എഞ്ചിനിയറിങ്ങ് ആന്റ് കണ്‍സട്രക്ഷന്‍ കമ്പനിയുടെ ഭാഗമായി കാര്യവട്ടം സ്പോര്‍ട്ട്സ് ഹബ്ബിന്റെ സിഇഒയായും പ്രവര്‍ത്തിച്ചിട്ടുണ്ട് അജയ് പത്മനാഭന്. കേരള സര്‍ക്കാരിന്റെ ഉപദേഷ്ടാവായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഷിപ്ര സക്സേന (ജിഇ ഹെല്‍ത്ത് കെയര്‍), ശിവാലിക ഛദ്ദ മാലിക് (പെപ്സികോ), കൃഷ്ണകോലി ദത്ത (റിലയന്‍സ് ഇന്‍ഡസ്ട്രീസ്), അബ്രീന്‍ അലി ഷാ (നെസ്ലെ ഇന്ത്യ), ഷോണാലി ചക്രവര്‍ത്തി ചൗഹാന് (ലെനോവോ) , ഭാസ്വതി ചക്രവര്‍ത്തി (ബാങ്ക് ഓഫ് അമേരിക്ക) , എംഡി ഡോളി ദയാല്‍ ( ബര്‍സണ്‍ ജെനസിസ് ) എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍.