തിരുവനന്തപുരം∙ ആചാര്യ ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ ആചാര്യ കർമരത്ന പുരസ്കാരം രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം ഒലിവ് മരങ്ങൾ സാക്ഷിയുടെ രചനക്കാണ് അവാർഡ്.ഈ നാടകത്തിന്റെ രചനക്ക് രാജുവിന് ലഭിക്കുന്ന പതിനാലാമത് പുരസ്കാരമാണിത്.
കേരളത്തിലുടനീളം നിറഞ്ഞ സദസ്സിൽ പ്രർശനം തുടരുന്ന ഈ നാടകത്തിന് ഗാനം രചിച്ചത് ജോസ് കുമ്പിളുവേലിയാണ്.
സാമൂഹ്യ,സാഹിത്യ, സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ്,പ്രവാസി രത്ന അവാർഡ്,രാജൻ പി ദേവ് പുരസ്കാരം, തോപ്പിൽ ഭാസി പുരസ്കാരം, ആറന്മുള സത്യവ്രതൻ പുരസ്കാരം,ശംഖുമുദ്ര പുരസ്കാരം, അയർലണ്ട് മൈൻഡ് ഐക്കോൺ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് കലാ രത്ന പുരസ്കാരം,വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് സാഹിത്യ രത്ന അവാർഡ്,കോർക്ക് വേൾഡ് മലയാളി കൗൺസിൽ ആദരവ്, തിരുവനന്തപുരം നവപ്രതിഭ സുവർണ ജ്യോതിസ് അവാർഡ്, തിരുവനന്തപുരം വേദി ടു വേദിയുടെ നാടകപുരസ്കാരം,തിരുവനന്തപുരം സംസ്കാര സാഹിത്യവേദി പുരസ്ക്കാരം,സംസ്കാരവേദി പുരസ്കാരം,മൈത്രി സാഹിത്യവേദിയുടെ പ്രഥമ കലാരത്ന അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

