തിരുവനന്തപുരം ∙ 2024ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് ഏറോനോട്ടിക്കൽ സിസ്റ്റംസ് (ഡിആർഡിഒ) മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസിനെ തിരഞ്ഞെടുത്തു.
ഇന്ത്യയുടെ മിസൈൽ വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡിആർഡിഒ ശാസ്ത്രജ്ഞയായ ഡോ. ടെസി തോമസിനെ പ്രതിരോധ ഗവേഷണ വികസന മേഖലയിലെ സംഭാവനകൾ മാനിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്.
ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി ഒന്നിന് എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിൽ സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരം നൽകും. 2 ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് കേരള ശാസ്ത്ര പുരസ്കാരം.
ഒരു മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയാണ് ടെസി തോമസ്.
അഗ്നി-V ഭൂഖണ്ഡാന്തര മിസൈലിന്റെ മുഖ്യശിൽപിയും പ്രോജക്ട് മേധാവിയുമാണ്. പ്രതിരോധ ഗവേഷണ രംഗത്തും ഇന്ത്യയുടെ മിസൈൽ വികസനത്തിലും ദീർഘകാലം സേവനം ചെയ്ത ഡോ.
ടെസി തോമസ് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1963 ഏപ്രിൽ 27 ന് ആലപ്പുഴയിൽ ജനിച്ച ടെസി തോമസ് തൃശൂർ ഗവ.
എൻജിനീയറിങ് കോളജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക് ബിരുദവും പുണെയിൽ ഡിഫൻസ് ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ നിന്ന് എംടെക്കും നേടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

