തിരുവനന്തപുരം ∙ പ്രൊമോഷൻ സാധ്യതകൾ തീരെ ഇല്ലാത്ത മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാക്ക് അനുവദിച്ച കരിയർ അഡ്വാൻസ്മെന്റ് സ്കീം (സിഎഎസ്) തടഞ്ഞുവയ്ക്കുന്നതിനെതിരെ കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ (കെജിവിഒഎ) പ്രതിഷേധിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗ തീരുമാനപ്രകാരം ജനുവരി 27 ന് സംസ്ഥാന വ്യാപകമായി അവകാശ സംരക്ഷണ ദിനമായി ആചരിച്ചു.
ഒൻപതാം ശമ്പള കമ്മീഷനാണു നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്ന വെറ്ററിനറി ഡോക്ടർമാർ അടക്കമുള്ള പ്രൊഫഷണൽ വിഭാഗങ്ങൾക്ക് സിഎഎസ് ആനുകൂല്യം ശുപാർശ ചെയ്തത്. എന്നാൽ ഇതിനായി ഉത്തരവിറങ്ങിയപ്പോൾ വെറ്ററിനറി ഡോക്ടർമാരെ ഉൾപ്പെടുത്തിയില്ല.
പത്താം ശമ്പള കമ്മീഷനിലും ഇത് പരിഹരിക്കപ്പെട്ടില്ലെന്ന് സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ സേവന വേതന വ്യവസ്ഥകളെ കുറിച്ച് പഠിക്കാൻ സർക്കാർ പ്രത്യേകമായി നിയോഗിച്ച ഗീത പോറ്റി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലും കരിയർ അഡ്വാൻസ്മെന്റ് സ്കീം നടപ്പിലാക്കാൻ ശുപാർശ ഉണ്ടായിരുന്നു. ഗീത പോറ്റി കമ്മീഷൻ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചിട്ടും കരിയർ അഡ്വാൻസ്മെന്റ് സ്കീം നടപ്പിലാക്കാത്തത് വെറ്ററിനറി ഡോക്ടർമാരോടുള്ള കടുത്ത വിവേചനമാണ്.
എന്നാൽ ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്കും എൻജിനീയർമാർക്കും പ്രോസിക്യൂട്ടർമാർക്കും ഈ സ്കീമിൻ്റെ ആനുകൂല്യം ലഭിക്കുന്നുമുണ്ട്.
പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്തത് അതേപടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. വരാനിരിക്കുന്ന ശമ്പള പരിഷ്കരണത്തിൽ ഈ ആവശ്യങ്ങൾ പരിഗണിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെജിവിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

