നെടുമങ്ങാട് ∙ കുടുംബ കോടതിയിലെ ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായി യുവതിക്ക് കൈമാറാൻ ഭർത്താവ് നൽകിയ 29 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ അഭിഭാഷകയുടെ ഭർത്താവ് പത്താംകല്ല് വിഐപിക്ക് സമീപം സുലേഖ മൻസിലിൽ നസീർ (69) അറസ്റ്റിൽ. അഭിഭാഷക പത്താംകല്ല് വിഐപിക്ക് സമീപം സുലേഖ മൻസിലിൽ യു.സുലേഖ, പുലിപ്പാറ സ്വദേശി അരുൺ ദേവ് എന്നിവരെ തമിഴ്നാട്ടിൽ നിന്ന് നേരത്തെ പൊലീസ് പിടികൂടിയിരുന്നു. കൊല്ലം പരവൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് നസീർ അറസ്റ്റിലാവുന്നത്. അഭിഭാഷകയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്കാണ് നഷ്ടപരിഹാരമായ 40 ലക്ഷം രൂപ നൽകിയത്.
ഇതിൽ 11.2 ലക്ഷം രൂപ തിരികെ നൽകി.
ബാക്കി നൽകാൻ കോടതി അനുവദിച്ച 10 ദിവസം പിന്നിട്ടിട്ടും സാധിച്ചില്ലെന്ന് അഭിഭാഷക കോടതിയെ അറിയിച്ചു. ഇതോടെ വിശദമായ അന്വേഷണത്തിനും ആവശ്യമെങ്കിൽ അറസ്റ്റിനും കോടതി നിർദേശം നൽകി.
തുടർന്നാണ് അഭിഭാഷകയെയും തമിഴ്നാട്ടിൽ ഒളിവിൽ താമസിക്കാൻ സഹായിച്ച സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നഷ്ടപരിഹാരം ഭാര്യയ്ക്ക് നൽകാതെ വരികയും ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് നെടുമങ്ങാട് സ്വദേശി ഹൈക്കോടതിയെയും പൊലീസിനെയും സമീപിച്ചത്.
തുടർന്ന് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

