തിരുവനന്തപുരം∙ കോർപറേഷനിൽ അപരൻമാരുടെ വിളയാട്ടം. പ്രധാന മുന്നണികളുടെ സ്ഥാനാർഥികളോടു പേരിൽ സാമ്യമുള്ള ഒട്ടേറെ സ്ഥാനാർഥികൾ കോർപറേഷനിൽ മത്സരരംഗത്തുണ്ട്.
ചില വാർഡിൽ ഒരാൾക്കു തന്നെ ഒന്നിലധികം അപരൻമാർ രംഗത്തുണ്ട്.പേട്ട വാർഡിൽ 3 മുന്നണി സ്ഥാനാർഥികൾക്കും അപരൻമാരുണ്ട്.
കോൺഗ്രസ് സ്ഥാനാർഥി ഡി.അനിൽ കുമാറിനു ഭീഷണിയായി കോവിൽവിളാകം അനിൽകുമാർ, കൃഷ്ണനാഗ ഗാർഡൻസ് അനിൽ കുമാർ, പി.കെ.അനിൽകുമാർ, സി.അനിൽ കുമാർ എന്നിവരാണ് രംഗത്ത്. ബിജെപി സ്ഥാനാർഥി പി.അശോക് കുമാറിനെതിരെ അശോക് കുമാറും അശോകും മത്സരിക്കുന്നു.
എൽഡിഎഫ് സ്ഥാനാർഥി എസ്.പി.ദീപക്കിന്റെ അപരനായി ഇറങ്ങുന്നത് സി.എം. ദീപക്.
ചന്തവിളയിൽ കോൺഗ്രസ് സ്ഥാനാർഥി സിമി എസ്.നായരുടെ അതേ പേരിൽ വിമത മത്സരിക്കുന്നു.
സിമി.ബിയും മത്സരിക്കുന്നുണ്ട്. കാട്ടായിക്കോണത്ത് ബിജെപിയുടെ രേഷ്മ രാജിന് രേഷ്മ ബി.സജീവ് ആണ് ഭീഷണി.
പൗഡിക്കോണത്ത് 3 മുന്നണി സ്ഥാനാർഥികൾക്കും അപരരുണ്ട്. സിപിഎമ്മിന്റെ അനന്തു സി.എസിന് അനന്ദു കെ.
ഭീഷണി ഉയർത്തുമ്പോൾ ബിജെപിയുടെ ദീപു രാജിന് ദീപു.ഡി ആണ് വെല്ലുവിളി. കോൺഗ്രസിന്റെ ഗാന്ധി സുരേഷിനെതിരെ വി.
സുരേഷ്കുമാറും ജി.എസ്.സുരേഷും മത്സരിക്കുന്നു. ചേങ്കോട്ടുകോണത്ത് ബിജെപി സ്ഥാനാർഥി അർച്ചന മണികണ്ഠനും സിപിഎമ്മിന്റെ മായാ രാജേന്ദ്രനും എതിരാളികളായി അപരരുണ്ട്.
ചെമ്പഴന്തിയിൽ ബിജെപിയുടെ അഞ്ജു ബാലനു ഭീഷണിയായി ജെ.ആർ.അഞ്ജുരാജും എം.എസ്.അഞ്ജുവും മത്സരിക്കുന്നു. ശ്രീകാര്യത്ത് കോൺഗ്രസ് സ്ഥാനാർഥി വി.എസ്.ബിന്ദുവിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി എസ്.ബിന്ദുവും കാച്ചാണിയിൽ എസ്.ബി.രാജിക്കു ഭീഷണിയായി ആർ.രാജിയും മത്സരിക്കുന്നു..
പാതിരപ്പള്ളി വാർഡിൽ എസ്.സജികുമാർ ഭീഷണിഉയർത്തുന്നത് കോൺഗ്രസിലെ എസ്.പി.സജികുമാറിനാണ്.
വാഴോട്ടുകോണത്ത് സിപിഎമ്മിന്റെ സി.ഷാജിക്കെതിരെയുള്ളതു പി.ഷാജി. കരുമത്ത് സി.സിന്ധുവിനെതിരെ ആർ.സിന്ധുവുണ്ട്.
തമ്പാനൂരിൽ സിപിഐയുടെ എം.വി. ജയലക്ഷ്മിക്കെതിരെ ജയലക്ഷ്മി മത്സരിക്കുന്നു.
കൊടുങ്ങാനൂരിൽ സിപിഎമ്മിന്റെ വി.സുകുമാരൻനായർക്കു പാരയാവുക കെ.സുകുമാരൻനായരും വി.സുകുമാരൻ നായരുമാണ്. വഞ്ചിയൂരിൽ കോൺഗ്രസിലെ ജി.ഗിരീഷ് കുമാറിന് ഭീഷണിയായി ഗിരിഷ് കുമാറും ബിജെപിയിലെ എസ്.
സുരേന്ദ്രൻ നായർക്ക് ഭീഷണിയായി എ.സുരേന്ദ്രനും സുരേന്ദ്രൻ നായരും രംഗത്തുണ്ട്. കുഴിവിള വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി അനിൽ കുമാറിന് മറ്റൊരു അനിൽകുമാറാണ് ഭീഷണി, ബിജെപിയുടെ ബി.രാജേന്ദ്രന് അപരനായി ഡി.രാജേന്ദ്രൻ.
ഞാണ്ടൂർകോണത്തു കോൺഗ്രസ് സ്ഥാനാർഥി പി.ആർ.പ്രദീപ് എങ്കിൽ ബിജെപി സ്ഥാനാർഥി എ.പ്രദീപ്കുമാർ. ഇവിടെ സ്വതന്ത്രനായി മറ്റൊരു പ്രദീപ് കുമാറുമുണ്ട്.
കണ്ണമ്മൂല വാർഡിൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്നത് 5 രാധാകൃഷ്ണൻമാരാണ്– എസ്.രാധാകൃഷ്ണൻ, എ.എൽ രാധാകൃഷ്ണൻ, രാധാകൃഷ്ണൻ നായർ, പാറ്റൂർ രാധാകൃഷ്ണൻ, ആർ.രാധാകൃഷ്ണൻ എന്നിവരാണ് അവർ.
സിപിഎം വിമത സ്ഥാനാർഥി മത്സരിക്കുന്ന ഉള്ളൂരിൽ ബിജെപി സ്ഥാനാർഥി എസ്.അനിൽകുമാറിന്റെ അപരന്റെ പേരും എസ്. അനിൽകുമാർ.
ഇടവക്കോട് സിപിഎം സ്ഥാനാർഥിയായ വി.ശാലിനിയുടെ അപര എസ്.എസ്.ശാലിനിയാണ്. മെഡിക്കൽ കോളജിൽ കോൺഗ്രസ് സ്ഥാനാർഥിയായ ആശ വി.എസിന് കെ.ആശയാണ് അപര.
ബിജെപിയിലെ ദിവ്യ എസ്.പ്രദീപിന് വി.ദിവ്യയാണ് അപര.
പട്ടത്ത് കോൺഗ്രസിന്റെ സി.രേഷ്മയ്ക്ക് എൽ.രേഷ്മയാണ് അപരയായി നിൽക്കുന്നത്. ഗൗരീശപട്ടത്ത് ബിജെപിയുടെ രാധികാ റാണിക്ക് ആർ.ബി.രാധികയും കോൺഗ്രസിന്റെ സുമ എസ്.വർഗീസിന് വി.സുമയും പാരയാകും.തൈക്കാട് സിഎംപിയുടെ എം.ആർ മനോജിന്റെ അപരൻ സ്വതന്ത്ര സ്ഥാനാർഥിയായ ആർ.
മനോജാണ്. നേമത്തു കോൺഗ്രസ് സ്ഥാനാർഥിയായ നേമം ഷജീറിനു പാരയായി നേമം ഷാജിയുണ്ട്.
പൊന്നുമംഗലത്ത് കോൺഗ്രസിലെ എസ്.എസ്.സുജിയുടെ അപര എസ്.സുജിയാണ്. പാപ്പനംകോട് സിപിഎമ്മിന്റെ വി.എസ് വിജയകുമാറിന് പാരയായി വി.
വിജയകുമാർ രംഗത്തുണ്ട്. അമ്പലത്തറയിൽ സിപിഐയുടെ എസ്.ഗീതാകുമാരിക്ക് പി.ഗീതാകുമാരിയാണ് ഭീഷണി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

