തിരുവനന്തപുരം ∙ തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്ക് സന്ദർശിച്ച് ജർമനിയിൽ നിന്നുള്ള പ്രതിനിധി സംഘം. ജർമൻ കോൺസുലേറ്റിന്റെ നേതൃത്വത്തിലാണ് 30 പേരടങ്ങുന്ന സംഘം എത്തിയത്.
രണ്ടു മണിക്കൂറോളം പാർക്കിൽ ചെലവഴിച്ച സംഘം ബയോ ഇക്കോണമി രംഗത്ത് കേരളത്തിന്റെ സാധ്യതകൾ ചർച്ച ചെയ്തു. ബയോ 360 പാർക്കിന്റെ സൗകര്യങ്ങളും സാധ്യതകളും സംഘം വിലയിരുത്തി.
ലൈഫ് സയൻസസ് പാർക്ക് ക്യാംപസിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളും ജർമൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ലൈഫ് സയൻസ് മേഖലയിൽ കേരളവും ജർമനിയും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകളും സംഘം വിലയിരുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

