ഇലകമൺ∙ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ഇലകമൺ ജംക്ഷനു സമീപം താമസിക്കുന്ന ഇരുപത്തിയാറുകാരിയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിക്കവേയാണ്, കഴിഞ്ഞദിവസം പുലർച്ചെ അഞ്ചു മണിയോടെ പ്രസവിച്ചത്. ഉടൻ വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. വർക്കല താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് പൈലറ്റ് എസ്.സുമേഷ്, എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ യു.പി.വിഷ്ണു എന്നിവർ സ്ഥലത്തെത്തി.
അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട
പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിൽ ഇരുവരെയും ചാത്തമ്പാറയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

