വിഴിഞ്ഞം ∙ മാസങ്ങളായി പുറം കടലിൽ തുടരുന്ന കപ്പലിൽ നിന്നു അടിയന്തര സമാന ക്രൂ ചേഞ്ച്. നാലു മാസത്തോളമായി വിഴിഞ്ഞം പുറം കടലിൽ തുടരുന്ന എംഎസ് സി അക്കിറ്റെറ്റ എന്ന കപ്പലിലെ 12 ക്രൂവാണ് ഇന്നലെ പെട്ടെന്നു കരയിൽ ഇറങ്ങിയത്.
ഇതിൽ ഒരു വിദേശിയുമുൾപ്പെടും. പകരം 11 ക്രൂ തിരികെ കയറി.
ജോലി സംബന്ധമായ സർട്ടിഫിക്കറ്റു കാലാവധിയുൾപ്പെടെ കഴിയുന്നതു മുൻ നിർത്തിയാണ് ഇന്നലെ പെട്ടെന്നു 12 ജീവനക്കാർ കരയിലിറ്റിങ്ങി സ്വന്തം നാടുകളിലേക്ക് യാത്രയായത്. കപ്പലിലെ ചീഫ് എൻജിനീയർ ഘാന യിൽ നിന്നുള്ള അഗ്രി ജോൺ കൊബിന ഒഴിച്ചു കരയിലിറങ്ങിയ ശേഷിച്ചവരെല്ലാം ഇന്ത്യാക്കാർ.
വിഴിഞ്ഞത്തു നിന്നു തിരിച്ച എൽസ 3 എന്ന കപ്പലിൽ നിന്നു കൊച്ചിക്കടുത്തു വച്ചു കണ്ടെയ്നറുകൾ കടലിലേക്കു പതിച്ച കേസുമായി ബന്ധപ്പെട്ടാണ് കോടതി ഉത്തരവനുസരിച്ചു അക്കിറ്റെറ്റ എന്ന കപ്പൽ വിഴിഞ്ഞം പുറം കടലിൽ കസ്റ്റഡിയിൽ തുടരുന്നത്.
ക്രൂവിനു കരാർ കാലാവധി തീരുന്നതനുസരിച്ചു മാറുന്നതടക്കമുള്ള നടപടികൾ നീണ്ടതോടെയാവണം ഇന്നലത്തെ അടിയന്തര ക്രൂ ചേഞ്ച്. മാനദണ്ഡങ്ങളനുസരിച്ചു കേരള മാരിടൈം ബോർഡി(കെഎംബി)ന്റെ വിഴിഞ്ഞത്തെ തുറമുഖത്തായിരുന്നു ക്രൂ ചേഞ്ച് നടപടികൾ.
തലസ്ഥാനം കേന്ദ്രമായുള്ള വാട്ടർലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് എന്ന ഏജൻസി മുഖാന്തിരമായിരുന്നു ക്രൂ ചേഞ്ച്. പുറം കടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്നു ടഗിൽ ക്രുവിനെ വിഴിഞ്ഞം പുതിയ വാർഫിൽ എത്തിച്ചു.
കെഎംബി അധികൃതർ നടപടികൾക്കു നേതൃത്വം നൽകി. തിരികെ കയറാനുള്ള 11 ക്രുവിനെയും നടപടികൾ പൂർത്തിയാക്കി കപ്പലിൽ എത്തിച്ചു.
18ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായി ഷിപ് ടു ഷിപ് ബങ്കറിങ് (കപ്പലുകൾക്ക് ഇന്ധനം നൽകുന്നത്) ആരംഭിച്ചതിനോടനുബന്ധിച്ച് ഇന്ധനം നിറച്ചത് എംഎസ് സി അക്കിറ്റെറ്റ എന്ന കപ്പലിലേക്കായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

