തിരുവനന്തപുരം ∙ തുടർച്ചയായി നാലാം തവണ പൊട്ടിയ സുവിജ് പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നതു സംബന്ധിച്ച് ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ തർക്കം. പൊട്ടിയ പൈപ്പ് മാറ്റാൻ ഇന്നലെ അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും റോഡ് പൊളിക്കാൻ സമ്മതിക്കാതെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ പണി തടസ്സപ്പെടുത്തി എന്നാണ് ജല അതോറിറ്റിയുടെ ആരോപണം. അറ്റകുറ്റപ്പണി നടത്താൻ നിവൃത്തിയില്ലാത്തതു കാരണം മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള ശുചിമുറി മാലിന്യം പാറ്റൂർ തോട്ടിലേക്ക് ഒഴുക്കുകയാണ്.
പെരുന്താന്നി– പാൽക്കുളങ്ങര വാർഡുകളുടെ അതിർത്തിയായ ചെമ്പകശേരി– സുഭാഷ് നഗർ റോഡിലാണ് രണ്ട് വകുപ്പുകൾ തമ്മിലടിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്തയിലുള്ള റോഡ് അടുത്തിടെയാണ് കോടികൾ മുടക്കി ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്തത്. ഇതിനു ശേഷമാണ് സുവിജ് പമ്പിങ് ലെയ്ൻ അടിക്കടി പൊട്ടുന്നത് എന്നാണ് ജല അതോറിറ്റിയുടെ ആരോപണം.
ആഴ്ചകൾക്ക് മുൻപ് അറ്റകുറ്റപ്പണി നടത്തിയതിനു തൊട്ടടുത്ത് ദിവസങ്ങൾക്ക് മുൻപ് വീണ്ടും ചോർച്ച കണ്ടെത്തി. ഇതു പരിഹരിക്കാൻ റോഡ് പൊളിക്കാൻ അനുമതി തേടി കഴിഞ്ഞ 20 ന് പൊതുമരാമത്ത് വകുപ്പിന് ജല അതോറിറ്റി അപേക്ഷ സമർപ്പിച്ചു. ഇതുവരെ അനുമതി നൽകിയില്ല.
ഇന്നലെ അറ്റകുറ്റപ്പണിക്ക് മണ്ണുമാന്തി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിച്ചെങ്കിലും പൊതുമരാമത്ത് ഉദ്യോഗസ്ഥർ എത്തി പണി നിർത്തിവയ്പിച്ചെന്നാണ് ആരോപണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

