
കാട്ടാക്കട ∙ പൊലീസ് സ്റ്റേഷനു മുന്നിലെ വാഹനങ്ങളും പൊലീസ് ബാരിക്കേഡും നാട്ടുകാരുടെ വഴിമുടക്കുന്നു.
കേസിൽ പിടിച്ച വാഹനങ്ങളും സമരക്കാരെ നേരിടാനുള്ള ബാരിക്കേഡുമാണ് കാൽനട യാത്രക്കാർക്ക് ശല്യമാകുന്നത്. അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.
നോ പാർക്കിങ് ബോർഡ് സ്ഥാപിച്ച മേഖലകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതും പതിവാണ്.
പട്ടണ റോഡിന്റെ ഓരോ വശങ്ങൾ പാർക്കിങ്ങിനായി തീരുമാനിച്ചു. കോളജ് റോഡിൽ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഇടത് വശമാണ് പാർക്കിങ് അനുവദിച്ചിട്ടുള്ളത്.
ഇവിടെയാണ് കേസിൽ ഉൾപ്പെട്ട വാഹനങ്ങൾ കിടക്കുന്നത്. സ്റ്റേഷൻ അങ്കണത്തിൽ സൂക്ഷിക്കേണ്ട
ബാരിക്കേഡും റോഡിലാണ്.
ഇതുകാരണം നാട്ടുകാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്നില്ലെന്നു പരാതിയുണ്ട്. തൊട്ടടുത്താണ് വൈദ്യുതി ബോർഡ് ഓഫിസ്. അതിനു മുന്നിലെ റോഡിലാണ് അവരുടെ പോസ്റ്റുകൾ തള്ളിയിരിക്കുന്നത്.
ഇത് പ്രത്യേക സ്ഥലം പോലെ തിരിച്ചതോടെ ഇതിനു മുന്നിലെ വാഹന പാർക്കിങ്ങും അസാധ്യമായി.
ഓണത്തിരക്ക് വർധിച്ചതോടെ പാർക്കിങ് നിയന്ത്രണം കർശനമാക്കാനുള്ള തീരുമാനം വന്നു. തീരുമാനം നടപ്പാക്കും മുൻപ് സ്റ്റേഷനു മുന്നിലെ വാഹനങ്ങളും ബാരിക്കേഡും മാറ്റി പാർക്കിങ്ങിനു സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിന് ഇരുവശവുമുള്ള അനധികൃത പാർക്കിങ് പട്ടണത്തെ വീണ്ടും ഗതാഗത കുരുക്കിലാക്കിയിട്ടുണ്ട്. ദിവസവും മണിക്കൂറുകളോളമാണ് ഇപ്പോഴത്തെ കുരുക്ക്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]