
പാലോട്∙ ചെണ്ടുമല്ലിക്കൃഷിയിലൂടെ ഒരുമയുടെ ഓണക്കാല കാഴ്ചയൊരുക്കിയിരിക്കുകയാണ് ചിതറ പഞ്ചായത്തിലെ മടത്തറ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ. മഞ്ഞയും ഓറഞ്ചും ഇടകലർന്നു വർണ വിസ്മയമായ ഈ പൂന്തോട്ടം കണ്ണെടുക്കാത്ത കാഴ്ചയാണ്. ചിതറ കൃഷിഭവനാണ് വിത്തും വളവും വേണ്ട
നിർദേശങ്ങളും നൽകിയത്.
കൃഷി ഓഫിസറുടെ മേൽനോട്ടവും ഉണ്ടായിരുന്നു. മാറ്റുമാരായ നസീറ, സലീന എന്നിവരുടെ സൈറ്റുകളിലെ 50 തൊഴിലാളികൾ ചേർന്നാണ് പലയിടത്തായി ഓണക്കാലത്തെ വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷി ഇറക്കി നൂറുമേനി പൂക്കൾ വിരിയിച്ചിരിക്കുന്നത്.
മടത്തറ വളവുപച്ച റോഡിൽ ജംക്ഷനോട് ചേർന്നുള്ള ബി.സുരേഷ്കുമാറിന്റെ കൃഷിക്കായി അദ്ദേഹം സൗജന്യമായി വിട്ടു നൽകിയ വസ്തുവിലാണ് പൂക്കളുടെ വസന്തം തീർത്തിരിക്കുന്നത്.
വെള്ളനാട്∙ ഉമ്മൻ ചാണ്ടി റൂറൽ ഡവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി കൃഷി ചെയ്തിരുന്ന ജമന്തി പൂ കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ നിർവഹിച്ചു.
കൃഷി ഓഫിസർ ആശ എസ്.നായർ, പഞ്ചായത്തംഗങ്ങളായ ബിന്ദുലേഖ, എസ്. ബിന്ദു, സൊസൈറ്റി പ്രസിഡന്റ് ഷാജി വാളിയറ, സെക്രട്ടറി എം.എസ്.വിമൽ കുമാർ, പള്ളിത്തറ സുരേഷ്, വെള്ളനാട് സുരേഷ്, മധു, ഷൈനി എന്നിവർ പ്രസംഗിച്ചു.
കരുണാസായി ലഹരി വിമോചന കേന്ദ്രത്തിന് സമീപത്തെ 25 സെന്റ് സ്ഥലത്താണ് കൃഷി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]