നെയ്യാറ്റിൻകര ∙ നഗരസഭയുടെ നേതൃത്വത്തിൽ വയോജനങ്ങളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് കാവുവിള പാലത്തിനു സമീപം നിർമിക്കുന്ന ‘ഹാപ്പിനസ് പാർക്കി’ന്റെ നിർമാണം അന്തിമ ഘട്ടത്തിൽ. 22 ലക്ഷം രൂപ ചെലവിട്ട് യാഥാർഥ്യമാക്കുന്ന പാർക്ക് ജനങ്ങൾക്കായി ഉടൻ തുറന്നു നൽകുമെന്ന് നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ.നഗരസഭ 2023–24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കലാ കായിക വിനോദങ്ങൾക്കു വേണ്ടി ഗ്രാമങ്ങളിൽ അരങ്ങ് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലമേൽ, മണലൂർ വാർഡുകളെ ബന്ധിപ്പിക്കുന്ന കാവുവിളപാലത്തിന് സമീപം ഹാപ്പിനസ് പാർക്ക് ഒരുങ്ങുന്നത്.
നിർമാണ പ്രവർത്തനങ്ങളും വൈദ്യുതീകരണവും ഏതാണ്ട് പൂർത്തിയാക്കി.
വൈദ്യുതി കണക്ഷൻ ലഭിക്കുന്ന മുറയ്ക്ക് പാർക്ക് തുറക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.കഴിഞ്ഞ ജൂലൈയിലാണ് നിർമാണം തുടങ്ങിയത്. 18 ലക്ഷം രൂപ ആദ്യഘട്ട
നിർമാണത്തിനായി ഉപയോഗപ്പെടുത്തി. പാർക്കിൽ പ്രഭാത, സായാഹ്ന സവാരിക്കുള്ള സൗകര്യമുണ്ട്.
ഓപ്പൺ ജിം, കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, പൂന്തോട്ടം, തുറന്ന സംവാദ കേന്ദ്രം തുടങ്ങിയും ഇതിന്റെ ഭാഗമാണ്. രാത്രി സാംസ്കാരിക പരിപാടികൾ നടത്താൻ കഴിയുന്ന വിധത്തിലാണ് രൂപ കൽപന ചെയ്തിട്ടുള്ളത്.
റോഡിന് ഇരു വശങ്ങളിലെയും നടപ്പാത ഇന്റർലോക്ക് പാകിയിട്ടുണ്ട്.
ഒരു വശത്ത് ഇരിപ്പിടങ്ങളും മറുവശത്ത് യോഗം ചേരാനും ഒത്തുകൂടാനുമുള്ള സൗകര്യത്തിനായി പ്ലാറ്റ് ഫോമും ഒരുക്കി. ഇനി പാർക്കിനോട് ചേർന്ന് കഫറ്റീരിയയുടെ നിർമാണം നടത്തേണ്ടതുണ്ട്. റോഡിന് ഇരുവശത്തുമായി തണൽ മരങ്ങൾ നട്ടും കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും പാർക്ക് കൂടുതൽ മോടിപിടിപ്പിക്കാനുള്ള പദ്ധതിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വയോജനങ്ങൾക്ക് അവരുടെ മാനസികവും കായികവുമായ വികാസത്തിന് ഹാപ്പിനസ് പാർക്ക് സഹായിക്കുമെന്ന് നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]