
വിഴിഞ്ഞം ∙ കനത്ത മഴക്കിടെ വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്ത് വള്ളങ്ങളിലെത്തിയത് ടൺ കണക്കിനു മരപ്പാൻ ക്ലാത്തി മീനുകൾ. ഇന്നലെ വൈകിട്ടോടെ തീരത്തടുത്ത എല്ലാ വള്ളങ്ങളിലും നിറയെ വലുപ്പമേറിയ മരപ്പാൻ ക്ലാത്തി മത്സ്യങ്ങളുടെ വൻ ശേഖരമായിരുന്നു. വെളുപ്പും ചാരനിറവുമുള്ള മരപ്പാൻ ക്ലാത്തിയുടെ പുറംതൊലി നല്ല കട്ടിയുള്ളതാണ്.
പരന്ന് വലുപ്പമുള്ള ക്ലാത്തിയ്ക്ക് വിദേശ കമ്പോളങ്ങളിലാണ് വൻ ഡിമാൻഡ്. ക്ലാത്തിയൊന്നിനു ശരാശരി വില 250 ഓളം രൂപയായിരുന്നുവെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ജപ്പാൻ, ചൈന എന്നിവയ്ക്ക് പുറമേ തണുപ്പേറിയ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഇവയെ കയറ്റുമതി ചെയ്യുന്നതെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]