തിരുവനന്തപുരം∙ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് സ്ഥാപിതമായതിന്റെ അറുപതാം വാർഷിക വേളയിൽ സ്ഥാപനത്തിന്റെ കോർപ്പറേറ്റ് ഹെഡ് ഓഫിസിലും രാജ്യമെമ്പാടുമുള്ള ഫാക്ടറികളിലും ഓഫിസുകളിലും റിപ്പബ്ലിക് ദിനം വിപുലമായി ആചരിച്ചു. കോർപ്പറേറ്റ് ഹെഡ് ഓഫിസിൽ ചെയർപേഴ്സനും മാനേജിങ് ഡയറക്ടറുമായ ഡോ.
അനിത തമ്പി ദേശീയ പതാക ഉയർത്തി.
ചടങ്ങിനോടനുബന്ധിച്ച് ജീവനക്കാരുടെ വിദ്യാഭ്യാസ മികവിനുള്ള പുരസ്കാരങ്ങൾ, ദീർഘകാല സേവന പുരസ്കാരങ്ങൾ, മികച്ച വിഭാഗത്തിനുള്ള അവാർഡ്, കലാ-കായിക രംഗങ്ങളിലെ ഉന്നത നേട്ടങ്ങൾക്ക് അംഗീകാരങ്ങൾ എന്നിവ വിതരണം ചെയ്തു. മാർക്കറ്റിങ് ഡയറക്ടർ എൻ.അജിത്, ഫിനാൻസ് ഡയറക്ടർ രമേഷ്.പി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ് എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

