തിരുവനന്തപുരം ∙ അമൃത് ഭാരതിന്റെ കന്നിയാത്രയിൽ ട്രെയിൻ മാനേജർ (ഗാർഡ്) ആകാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണു ടി.കെ.ദീപ. തിരുവനന്തപുരം–താംബരം അമൃത് ഭാരതിലായിരുന്നു ദീപയ്ക്കു ഡ്യൂട്ടി.
മാസങ്ങൾക്കു മുൻപാണു ട്രെയിനിന്റെ അടിയിൽനിന്ന് ദീപ അദ്ഭുതകരമായി രക്ഷപ്പെട്ടത്.
തിരുവനന്തപുരം–മുംബൈ നേത്രാവതി എക്സ്പ്രസിൽനിന്ന് പുക ഉയർന്നതിനെ തുടർന്ന് അത് പരിശോധിക്കാൻ കോച്ചിനടിയിൽ കയറിയപ്പോഴാണു ട്രെയിൻ മുന്നോട്ടെടുത്തത്. സെപ്റ്റംബർ 15ന് ചിറയിൻകീഴിൽ വച്ചായിരുന്നു സംഭവം.
പെട്ടെന്നു ദീപ ട്രാക്കിൽ കമഴ്ന്നു കിടന്നതിനാൽ 2 കോച്ചുകൾ കടന്നു പോയെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. ആളുകൾ ഉച്ചത്തിൽ ബഹളം വച്ചതോടെയാണ് ട്രെയിൻ നിർത്തിയത്.
അന്ന് ട്രാക്കിൽവീണു കാൽമുട്ടിനു പരുക്കേറ്റിരുന്നു. കുണ്ടമൺകടവ് സ്വദേശിയാണു ദീപ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

