നെയ്യാറ്റിൻകര ∙ പ്ലാസ്റ്റിക് കുപ്പികളും നിരോധിച്ച കവറുകളുമൊക്കെ വലിച്ചെറിഞ്ഞ് മലിനമാക്കിയ കാഞ്ഞിരംകുളത്തെ മലിനംകുളത്തെ രക്ഷിക്കാൻ ആരുമില്ല. കുളത്തെ രക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ, ഒട്ടേറെ തവണ പഞ്ചായത്തിനെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ല. അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിൽ കുളത്തിലെ മാലിന്യം ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുന്നു.
മഴക്കാലത്ത് കാഞ്ഞിരംകുളം ജംക്ഷനിലെ മുഴുവൻ മാലിന്യവും ഒഴുകിയെത്തുന്നത് ഇവിടെയാണ്. ചന്തയിലെ അറവ് മാലിന്യവും പൊട്ടക്കുളത്തെ മാലിന്യവും മഴവെള്ളവും എത്തുന്നതും ഈ കുളത്തിൽ തന്നെ.
ഇതിനു പുറമേയാണ് ആൾക്കാർ തള്ളുന്ന മാലിന്യം. പായൽ നിറഞ്ഞ കുളത്തിൽ നിന്ന് ഇപ്പോൾ ദുർഗന്ധവും വമിച്ചു തുടങ്ങിയിട്ടുണ്ട്. സമീപത്തെ വീടുകളിൽ ഈച്ചയുടെയും ചെറിയ പ്രാണികളുടെയും ശല്യവുമുണ്ട്.
പദ്ധതികൾ ആവിഷ്കരിക്കും എന്നു പറയുന്നതല്ലാതെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
ഈ കുളത്തെ ആശ്രയിച്ച് റീചാർജ് ചെയ്യപ്പെടുന്ന ഒട്ടേറെ കിണറുകൾ പരിസരത്തുണ്ട്. ഈ കിണറുകളിൽ ക്ലോറിനേഷനുപോലും നടപടി ഇല്ലെന്നു പരാതിയുണ്ട്.
ജനങ്ങളും മാധ്യമങ്ങളും ഒട്ടേറെ തവണ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ മാലിന്യം വലിച്ചെറിയരുതെന്ന ഒരു ബോർഡ് സ്ഥാപിക്കുക മാത്രമാണ് പഞ്ചായത്ത് ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

