പാങ്ങോട്∙ സംഘമായെത്തുന്ന കുരങ്ങുകളിൽ നിന്നു രക്ഷനേടാൻ കഴിയാത്ത അവസ്ഥയിലാണ് പാങ്ങോട് പഞ്ചായത്തിലെ കാക്കാണിക്കര.കഴിഞ്ഞ ഒരു മാസത്തിനിടയിൽ30ൽ അധികം വീടുകളിൽ ഇവയുടെ ശല്യമുണ്ടായി. വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് പൊളിച്ചു അകത്തിറങ്ങി ആഹാര സാധനങ്ങൾ അടക്കമുള്ളവ നശിപ്പിച്ചു.
. കുട്ടികളുടെ വസ്ത്രങ്ങൾ എടുത്തുകൊണ്ടു പോയതായി നാട്ടുകാർ പറഞ്ഞു.
ഒരാഴ്ച മുൻപ് പ്രദേശത്ത് കുരങ്ങ് ശല്യം വർധിച്ചത് ചൂണ്ടിക്കാണിച്ച് പാലോട് വനംവകപ്പിനു പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനാൽ ഇക്കാര്യത്തിൽ വനംവകുപ്പ് മന്ത്രിക്ക് പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി പറഞ്ഞു.
കാട്ടുപന്നികളുടെ ആക്രമണം മേഖലയിലെ കൃഷിയിടങ്ങൾക്കുണ്ടാക്കുന്ന ഭീഷണിക്കു പിന്നാലെയാണ് കുരങ്ങന്മാർ ജനജീവിതം പ്രതിസന്ധിയിലാക്കുന്നത്. പ്രദേശം വിട്ടൊഴിഞ്ഞു പോകാൻ മറ്റൊരിടം ഇല്ലെന്നും പ്രദേശത്ത് കൂടുകൾ സ്ഥാപിച്ച് കുരങ്ങുകളെ പിടികൂടി ഉൾവനത്തിലേക്ക് മാറ്റണം എന്നും പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

