തിരുവനന്തപുരം∙ ഈ വർഷത്തെ വയോ സേവന അവാർഡുകൾ മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചു. നടി ഷീലയെയും ഗായിക പി.കെ.മേദിനിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുത്തു.
ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാരത്തുക. വയോജനക്ഷേമ പ്രവർത്തനങ്ങളിലെ ഈടുറ്റ സംഭാവനകൾക്ക് വയോജന കമ്മിഷൻ അംഗം കൂടിയായ അമരവിള രാമകൃഷ്ണനെ പ്രത്യേകാദരത്തിന് തിരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.
മികച്ച കോർപറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊച്ചി കോർപറേഷനാണ്.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം കാസർകോട് നേടി. നെടുമങ്ങാട് നഗരസഭയെ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തു.
ഒരു ലക്ഷം രൂപയാണ് പുരസ്കാരം. മാനന്തവാടിയെ മികച്ച ബ്ലോക്ക് പഞ്ചായത്തായും (ഒരു ലക്ഷം രൂപ), ഒളവണ്ണയെ മികച്ച ഗ്രാമ പഞ്ചായത്തായും (ഒരു ലക്ഷം രൂപ) തിരഞ്ഞെടുത്തു.
മികച്ച എൻജിഒയ്ക്കുള്ള പുരസ്കാരം കണ്ണൂരിലെ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിനു കീഴിലുള്ള ഖിദ്മ തണൽ സ്നേഹവീടിനാണ് (50000 രൂപ).
മികച്ച മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം തൃശൂർ മെയിന്റനൻസ് ട്രിബ്യൂണൽ (50000 രൂപ) നേടി. കോഴിക്കോട് കോർപറേഷനു കീഴിലെ കുണ്ടൂപ്പറമ്പ് സായംപ്രഭാ ഹോമിനാണ് മികച്ച സർക്കാർ വൃദ്ധസദനം/സായംപ്രഭാ ഹോം മേഖലയ്ക്കുള്ള പുരസ്കാരം (50000 രൂപ).
കലാ-സാഹിത്യ-സാംസ്കാരിക മേഖലയിൽ വിഖ്യാത കഥാപ്രസംഗ കലാകാരനായ തൃക്കുളം കൃഷ്ണൻകുട്ടിയെയും, പൂതംകളി കലാരംഗത്തെ സജീവ സാന്നിധ്യമായ അമ്പലപ്പടിക്കൽ നാരായണനെയും പുരസ്കാരത്തിന് തിരഞ്ഞെടുത്തു.
25000 രൂപ വീതമാണ് പുരസ്കാരം. കായിക മേഖലയിലെ മികവിന് ഇരവി ഗോപാലകൃഷ്ണൻ, വി.വാസു എന്നിവർക്ക് പുരസ്കാരം (25000 രൂപ) നൽകും.
ഒക്ടോബർ മൂന്നിന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല വയോജന ദിനാചരണ ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]