ഇന്ന്
∙തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് .
∙കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
അധ്യാപക ഒഴിവ്
ആറ്റിങ്ങൽ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 29 ന് 10 ന് നടക്കും .
വിശദ വിവരങ്ങൾക്ക് 0470 2627400 നെയ്യാറ്റിൻകര∙ ഊരൂട്ടുകാല എംടിഎച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 30 ന് രാവിലെ 10 ന് സ്കൂളിൽ നടക്കും.
നെയ്യാറ്റിൻകര∙ അതിയന്നൂർ ഗവ.യുപി സ്കൂളിൽ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 29 ന് രാവിലെ 10ന് സ്കൂളിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
കാട്ടാക്കട ∙ പരുത്തിപ്പള്ളി സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 29ന് 11ന്.ഫോൺ 0472–2854265
തിരുവനന്തപുരം ∙ കോട്ടൺഹിൽ ഗവ.പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു മാസത്തേക്ക് പ്രീ–പ്രൈമറി അധ്യാപികയുടെ ഒഴിവുണ്ട്. അഭിമുഖം നാളെ10ന്.
കോഴ്സുകളിൽ പരിശീലനം
തിരുവനന്തപുരം ∙ അസാപ് കേരളയുടെ കഴക്കൂട്ടം കമ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രവർത്തിക്കുന്ന എആർ/വിആർ സെന്റർ ഓഫ് എക്സലൻസിൽ വെർച്വൽ റിയാലിറ്റി ഡവലപ്പർ വിത്ത് യൂണിറ്റി, ഗെയിം ഡവലപ്മെന്റ് യൂസിങ് അൺ റിയൽ എൻജിൻ എന്നീ കോഴ്സുകളിൽ പരിശീലനം ആരംഭിക്കുന്നു. ഫോൺ: 9495999693,9633665843.
ഒഴിവുകളിൽ കരാർ നിയമനം
തിരുവനന്തപുരം ∙ ഭൂവിനിയോഗ വകുപ്പിൽ കൃഷി ഓഫിസർ, പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്) ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തും.
നാളെ കൃഷി ഓഫിസർ തസ്തികയിലേക്കും, 27 ന് പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), 29 ന് പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്) തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: https://kslub.kerala.gov.in, 04712307830,[email protected].
നഴ്സിങ് അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം ∙ റീജനൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന 31 ദിവസത്തെ സൗജന്യ ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471-2322430, 8891228788.
തൊഴിൽമേള
തിരുവനന്തപുരം ∙ അസാപ് കേരള കഴക്കൂട്ടം കമ്യൂണിറ്റി സ്കിൽ പാർക്കിന്റെ നേതൃത്വത്തിൽ മറ്റന്നാൾ തൊഴിൽമേള സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യം.
റജിസ്ട്രേഷനായി https://forms.gle/EhBBAqkHqCPsADyg8 എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ: 9495999693, 9633665843.
സ്പോട് അഡ്മിഷൻ
തിരുവനന്തപുരം ∙ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കാഞ്ഞിരംകുളം ഗവ.
ഐടിഐയിൽ പ്ലമർ ട്രേഡിൽ ഒഴിവുള്ള എസ്സി /എസ്ടി വിഭാഗത്തിന്റെ സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തും.ഫോൺ : 9188131159, 9496367624. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]