വട്ടപ്പാറ∙ മണ്ണന്തല മരുതൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരുക്ക്. ബസ് ഡ്രൈവർ ഷാജി (43), കണ്ടക്ടർ വിഷ്ണു (37), ലോറി ഡ്രൈവർ കർണാടക സ്വദേശി ഷാജഹാൻ (34) എന്നിവർക്ക് അപകടത്തിൽ സാരമായി പരുക്കേറ്റു. ഡ്രൈവർമാരുടെ വലതു കാലുകൾ ക്യാബിനുള്ളിൽ കുടുങ്ങി.
ഇടിയുടെ ആഘാതത്തിൽ ഇവരുടെ കൈകൾക്കും പരുക്കേറ്റു. ബസിൽ 30 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇവരിൽ സോണ (27), മഹിമ (20), മോഹനൻ (46), സ്മിത (44), ബിജുകുമാർ (50), റീന (50), സുരേഷ് കുമാർ (56), അശ്വിൻ (28), വിൽസൻ (62) ജിജുരാജ് (41), ജോൺ മാത്യു (54) അശോക് കുമാർ (41), രാധാകൃഷ്ണൻ (55) എന്നിവർ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. നിസ്സാര പരുക്കേറ്റ മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി മടങ്ങി.
ഇന്നലെ പുലർച്ചെ 5.45ന് എംസി റോഡിൽ മരുതൂർ ആണ് അപകടം.
കാട്ടാക്കട ഡിപ്പോയിൽ നിന്ന് പത്തനംതിട്ട
മൂഴിയാറിലേക്കു പോയ ബസും കർണാടകയിൽ നിന്നു ചരക്കുമായി തിരുവനന്തപുരത്തേക്ക് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയുടെ അമിതവേഗവും ചാറ്റൽ മഴ മൂലം വളവിൽ റോഡിൽ തെന്നിയതും അപകടത്തിനു കാരണമായെന്ന് പൊലീസ് പറഞ്ഞു. മണ്ണന്തല പൊലീസ്, അഗ്നിരക്ഷാസേന എന്നിവർ എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
സംഭവത്തെ തുടർന്ന് എംസി റോഡിൽ പുലർച്ചെ 2 മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]