വെള്ളറട∙ അമ്പൂരി കുമ്പിച്ചൽകടവിൽ പാലത്തിന്റെ നിർമാണം ഏറക്കുറെ പൂർത്തിയായി. അപ്രോച്ചുറോഡുകളുടെയും പാലത്തിനുള്ളിലെയും ടാറിങ് കഴിഞ്ഞു. കിഫ്ബിയുടെ ധനസഹായത്തോടെ കെആർഎഫ്ബി ആണ് നിർമാണം നടത്തിയത്.
18 കോടിയായിരുന്നു അടങ്കൽ തുക. 253 മീറ്റർ നീളവും 11മീറ്റർ വീതിയുമുള്ള പാലത്തിൽ 8 മീറ്റർ റോഡും ഇരുവശത്തും നടപ്പാതയും ഒരുക്കിയിട്ടുണ്ട്.കരിപ്പയാറിനപ്പുറത്ത് അമ്പൂരി പഞ്ചായത്തിലെ തൊടുമല വാർഡിൽ11 നഗറുകളിലായി കഴിയുന്ന ആദിവാസി സമൂഹത്തിന്റെ സ്വപ്നമായിരുന്നു നാടുമായി ബന്ധിപ്പിക്കുന്ന പാലം. ഉദ്ഘാടനത്തിനുള്ള സംഘാടകസമിതി ഏപ്രിലിൽ രൂപീകരിച്ചെങ്കിലും തിയതി ഇതേവരെ നിശ്ചയിച്ചിട്ടില്ല.
ഒക്ടോബർ 15ന് മുൻപ് ഉദ്ഘാടനം ചെയ്യുമെന്നാണ് സി.കെ.ഹരീന്ദ്രൻ എംഎൽഎ അറിയിച്ചത്. മുഖ്യമന്ത്രിയാണ് ഉദ്ഘാടകൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]