തിരുവനന്തപുരം ∙ തലസ്ഥാന നഗരത്തിൽ ഗുണ്ടാവേട്ടയ്ക്കായി പൊലീസ് തയാറാക്കിയ പട്ടികയിൽ 1,877 പേർ. 67 ഗുണ്ടകളും 1810 റൗഡികളും നഗരത്തിലുണ്ടെന്നാണ് പൊലീസിന്റെ പുതിയ കണക്ക്.
റൗഡികളെ 4 വിഭാഗങ്ങളിലായി തരംതിരിച്ച് നിരീക്ഷിക്കാനും മാസത്തിലൊരിക്കൽ സ്റ്റേഷനിൽ വിളിപ്പിക്കാനും പൊലീസ് സ്റ്റേഷനുകളിലെ സ്ക്വാഡുകൾക്ക് കമ്മിഷണർ ചുമതല നൽകി. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ഭാവിയിൽ ക്വട്ടേഷൻ, ഗുണ്ടാ പ്രവർത്തനങ്ങൾ നടത്താൻ സാധ്യതയുള്ളവർ 200ൽ താഴെയാണെന്നാണു പൊലീസിന്റെ നിഗമനം.
ഗുണ്ടകളുടെയും റൗഡികളുടെയും പേരുവിവരങ്ങൾ, ചിത്രങ്ങൾ, ഏർപ്പെട്ട
കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ വിവരങ്ങളും പട്ടികയാക്കിയിട്ടുണ്ട്. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നിരീക്ഷിക്കുക.
ഗുണ്ടകളുടെ യാത്ര, സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷിക്കുന്നുണ്ട്. രാത്രി വീടുകളിൽ കയറിയുള്ള പരിശോധനയ്ക്കു പകരം ഇവരെ ആഴ്ചയിൽ ഒരിക്കൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തും.
കാപ്പ ചുമത്തി നാട് കടത്തിയ ശേഷവും തിരിച്ചെത്തിയവർ, കാപ്പ ചുമത്താൻ തീരുമാനിച്ചിട്ടും മുങ്ങി നടക്കുന്നവർ, പിടി കിട്ടാപ്പുള്ളികൾ, വാറന്റ് പ്രതികൾ തുടങ്ങിയവരുടെ പട്ടികയും സ്റ്റേഷനുകൾക്ക് കൈമാറി.
9 മാസത്തിനിടയിൽ 38 ഗുണ്ടകളെ നഗരപരിധിയിൽ നിന്നു നാട് കടത്തുകയും 23പേരെ അതാത് പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
78 ഗുണ്ടകളെ കാപ്പചുമത്തി അകത്താക്കാൻ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും 42 പേർക്ക് എതിരെ മാത്രമാണ് കാപ്പ ചുമത്തി കലക്ടർ ഉത്തരവിട്ടത്. 2023 ജനുവരി 1 മുതൽ 2024 ജൂൺ 15വരെ നഗരത്തിൽ കാപ്പചുമത്താനായി പൊലീസ് നൽകിയ 74 പേരുടെ പട്ടികയിൽ നിന്ന് 38 ശുപാർശകൾ കലക്ടർ മടക്കി.
കഴിഞ്ഞ ദിവസം കുടപ്പനക്കുന്നിൽ പടക്കം എറിഞ്ഞും വാഹനങ്ങൾ അടിച്ചു തകർത്തും ആക്രമണം നടത്തിയ കേസിൽ പിടിയിലായ ഏഴംഗ സംഘത്തിൽ ഒരാൾ കാപ്പ ലിസ്റ്റിലും മൂന്നു പേർ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടവരായിരുന്നു.
ഇതിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട 3 പേർക്ക് എതിരെയും കാപ്പ ചുമത്താൻ പൊലീസ് നടപടിയെടുത്തെങ്കിലും അംഗീകാരം ലഭിച്ചില്ല.
പ്രതികളുടെ പ്രായം 19ഉം 20ഉം ആയതു കണക്കിലെടുത്താണ് കാപ്പ പട്ടികയിൽ നിന്നു നീക്കിയതെന്നാണ് സൂചന.
പൊലീസ് സ്റ്റേഷനുകളും ലിസ്റ്റിൽ ഉൾപ്പെട്ട റൗഡികളും
വലിയതുറ 134
കന്റോൺമെന്റ് 80
ഫോർട്ട് 168
കരമന 48
കഴക്കൂട്ടം 86
മണ്ണന്തല 46
മെഡിക്കൽകോളജ് 60
നേമം 116
പൂജപ്പുര 78
പേരൂർക്കട
69
പേട്ട 118
പൂന്തുറ 108
ശ്രീകാര്യം 89
തമ്പാനൂർ 24
തിരുവല്ലം 96
തുമ്പ 83
വഞ്ചിയൂർ 59
വട്ടിയൂർക്കാവ് 132
വിഴിഞ്ഞം 82
ഉദ്യോഗസ്ഥ ക്ഷാമം, ഗുണ്ടകളെ തളയ്ക്കാൻ ആളില്ല
ജില്ലയിൽ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാൻ 2,602 പേരുടെ അധിക അംഗബലമാണ് ജില്ലാ പൊലീസ് മേധാവി ഡിജിപിക്കു നൽകിയ ശുപാർശയിൽ ആവശ്യപ്പെട്ടത്.
സിറ്റിയിൽ 1225 പേരെയും റൂറലിൽ 1337 പേരെയും അധികമായി നിയോഗിക്കണമെന്നായിരുന്നു ആവശ്യം. പൊലീസ് സ്റ്റേഷനുകളിൽ അധിക ആളുകളെ ആവശ്യമുണ്ടെങ്കിൽ ശുപാർശ സമർപ്പിക്കണമെന്നു ഡിജിപി നിർദേശം നൽകിയിരുന്നു.
സ്റ്റേഷനിലെ ദൈനംദിന ഡ്യൂട്ടികൾക്കും ക്രമസമാധാന, ഗതാഗത ക്രമീകരണങ്ങൾക്ക് ആവശ്യമായതുമായ കുറഞ്ഞ അംഗബലം വിലയിരുത്തിയാണ് ശുപാർശ നൽകിയത്.
ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം ഉദ്യോഗസ്ഥര് സിറ്റി റൂറൽ
എസ്.ഐ 81 60
എഎസ്ഐ 52 98
എസ്സിപിഒ 200 267
സിപിഒ 711 557
ഡബ്ല്യുഎസ്സിപിഒ 87 126
ഡബ്ല്യുസിപിഒ 62 183
ഡ്രൈവർ 32 86
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]