
തിരുവനന്തപുരം / ചെന്നൈ ∙ ഓണത്തിനു നാട്ടിലെത്താൻ ട്രെയിൻ ടിക്കറ്റില്ലാതെ വലയുന്ന നഗരവാസികൾക്ക് ആശ്വാസമായി കെഎസ്ആർടിസി സ്പെഷൽ സർവീസ്. ചെന്നൈയിൽ നിന്ന് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഓണത്തോടനുബന്ധിച്ച് സ്പെഷൽ ബസുകൾ സർവീസ് നടത്തുക.
അതേസമയം, ദുരിതം അനുഭവിക്കുന്ന മലബാറുകാർക്കു മുന്നിൽ കെഎസ്ആർടിസിയും കണ്ണു തുറന്നില്ല. മലബാറിലേക്ക് ഇതുവരെ ഒറ്റ സ്പെഷൽ സർവീസ് പോലും റെയിൽവേയും കെഎസ്ആർടിസിയും പ്രഖ്യാപിച്ചിട്ടില്ല.
തെക്കോട്ടുള്ള സർവീസ്
29, സെപ്റ്റംബർ 3, 4 തീയതികളിലാണു കിലാമ്പാക്കത്ത് നിന്ന് എറണാകുളത്തേക്കുള്ള സ്പെഷൽ ബസുകൾ.
29നു വൈകിട്ട് 7.30നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 7.30ന് എറണാകുളത്തെത്തും. എസി സീറ്റർ ബസിൽ 2011 രൂപയാണു നിരക്ക്.
നിലവിൽ 40ലേറെ സീറ്റുകൾ ലഭ്യമാണ്. ഇതേ ബസ് ഉത്രാടത്തിന്റെ തലേദിവസമായ സെപ്റ്റംബർ 3നും സർവീസ് നടത്തും.
ഈ ബസിലും 40ലേറെ സീറ്റുകൾ ഇപ്പോൾ ലഭ്യമാണ്.
സെപ്റ്റംബർ 3നും 4നും വൈകിട്ട് 6.30നു പുറപ്പെടുന്ന സൂപ്പർ ഡീലക്സ് എയർ ബസ് പിറ്റേന്ന് രാവിലെ 7.25ന് എറണാകുളത്തെത്തും. 1,421 രൂപയാണു നിരക്ക്.
3നു പത്തിലേറെ സീറ്റുകളും 4ന് 5 സീറ്റുകൾ ഇന്നലെ വൈകിട്ട് വരെ ലഭ്യമാണ്. അതേസമയം, എറണാകുളത്തേക്കുള്ള സ്ഥിരം ബസിൽ 3, 4 തീയതികളിലെ ടിക്കറ്റുകൾ തീർന്നു.
2നു 4 ടിക്കറ്റുകൾ മാത്രമാണ് വൈകിട്ട് വരെ ബാക്കിയുള്ളത്. സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസാണു സർവീസ് നടത്തുക.
എല്ലാ ബസുകളും സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ വഴിയാണു പോകുക. തിരുവനന്തപുരത്തേക്കു സെപ്റ്റംബർ 3ന് മാത്രമാണു സ്പെഷൽ ബസ്.
കിലാമ്പാക്കത്ത് നിന്നു വൈകിട്ട് 7ന് പുറപ്പെട്ട് വില്ലുപുരം, തിരുച്ചിറപ്പള്ളി, മധുര വഴി പിറ്റേന്ന് 9.05നു തിരുവനന്തപുരത്തെത്തും. സൂപ്പർ ഡീലക്സ് എയർ ബസിൽ 1,541 രൂപയാണു നിരക്ക്.
മലബാറിനോട് കനിയുമോ?
ട്രെയിനിനു പുറമേ കെഎസ്ആർടിസിയും കൈവിട്ടതോടെ പ്രതിസന്ധിയിലായി മലബാറിലേക്കുള്ള യാത്രക്കാർ. നിലവിൽ കൊല്ലത്തേക്ക് മാത്രമാണു സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത്.
മലബാറിലേക്കുള്ള യാത്രാ ദുരിതത്തെ കുറിച്ച് എല്ലാ വർഷവും റെയിൽവേക്കു മുന്നിൽ നിവേദനങ്ങളും മറ്റും എത്താറുണ്ടെങ്കിലും ഇതുവരെയും ആശ്വാസ നടപടിയില്ല. ഓണത്തിന് ഇനി 10 ദിവസം മാത്രം ബാക്കിയിരിക്കെ, യാത്രയെ കുറിച്ചുള്ള ആശങ്കയിലാണു നഗരവാസികൾ.
സ്പെഷൽ സർവീസ് ഒറ്റനോട്ടത്തിൽ
എറണാകുളത്തേക്ക്
∙ 29ന് വൈകിട്ട് 7.30ന്
∙ സെപ്റ്റംബർ 3ന് വൈകിട്ട് 6.30നും 7.30നും
∙ സെപ്റ്റംബർ 4ന് വൈകിട്ട് 6.30ന്
തിരുവനന്തപുരത്തേക്ക്
∙ സെപ്റ്റംബർ 3ന് വൈകിട്ട് 7ന്
∙ ബസുകൾ പുറപ്പെടുക കിലാമ്പാക്കത്ത് നിന്ന്
∙ ബുക്കിങ്ങിന്
തിരക്ക് കൂടിയപ്പോൾ നിരക്കും കൂടി
നാട്ടിലേക്കു തിരക്കു വർധിച്ചപ്പോൾ നിരക്ക് കൂട്ടി കെഎസ്ആർടിസി. രാത്രി 8.30നുള്ള സ്ഥിരം സർവീസിൽ സെപ്്റ്റംബർ ഒന്നിന് 1,211 രൂപയാണു നിരക്ക്.
30ലേറെ ടിക്കറ്റുകൾ നിലവിൽ ലഭ്യമാണ്. അതേസമയം, തിരക്കു കൂടുതലുള്ള 2ന് 1,540 രൂപയാണ് നിരക്ക്.
300 രൂപയിലേറെയാണു വർധന. സമാനമായി തിരക്ക് കൂടുതലുള്ള വെള്ളിയാഴ്ചകളിലും ഇതേ നിരക്കാണു യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]