
മലയിൻകീഴ് ∙ പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ വീട്ടിൽ വ്യാപകനാശം. വീട്ടുകാർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
ഉടമയ്ക്കു പൊള്ളലേറ്റു. വിളപ്പിൽശാല ഊറ്റുക്കുഴി ചെക്കിട്ടപ്പാറ കൈലാസിൽ പി.വിശ്വദേവിന്റെ (63) വീട്ടിലാണ് ഇന്നലെ പുലർച്ചെ അപകടം ഉണ്ടായത്.
കാരണം വ്യക്തമല്ല. രാവിലെ നാലരയോടെ വിശ്വദേവിന്റെ ഭാര്യ സി.എസ്.ജയശ്രീ ഉണർന്ന് അടുക്കള ഭാഗത്തേക്ക് എത്തിയപ്പോഴാണ് സമീപത്തെ സ്റ്റോർ റൂമിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഇവർ ബഹളം വച്ചതോടെ വിശ്വദേവും മകളും ഉണർന്നു.
നിമിഷം നേരം കൊണ്ടു തീ ആളിപ്പടർന്നതോടെ മൂവരും വീടിനു പുറത്തേക്ക് ഓടി. വാതിലുകൾ തുറക്കാനുള്ള ശ്രമത്തിനിടെ കത്തിയ തടി കഷണം വീണ് വിശ്വദേവിന്റെ വലതു കൈക്കു സാരമായി പൊള്ളലേറ്റു.
30 വർഷത്തിലേറെ പഴക്കമുള്ള ഒരുനില വീടിന്റെ മുൻവശം ടെറസും മറ്റു ഭാഗം ഷീറ്റു മേഞ്ഞിരുന്നു.
തടി കൊണ്ടുള്ള സീലിങ് കത്തി. ഫർണിച്ചർ, പാത്രങ്ങൾ, വിലപ്പെട്ട
രേഖകൾ, വസ്ത്രങ്ങൾ, വാദ്യോപകരണങ്ങൾ, വൈദ്യുത ഉപകരണങ്ങൾ, പുസ്തകങ്ങൾ, മരുന്ന് എന്നിവ പൂർണമായും നശിച്ചു. കാട്ടാക്കട, നെയ്യാർ ഡാം അഗ്നിരക്ഷാസേന യൂണിറ്റുകൾ എത്തി മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വിളപ്പിൽശാല പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു.തീപിടിത്തം ഉണ്ടാകാനുള്ള കാരണം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നു കാട്ടാക്കട അഗ്നിരക്ഷാസേന.
ഇന്ന് കൂടുതൽ പരിശോധന നടത്തും.∙ ട്യൂഷൻ അധ്യാപകനും വാദ്യോപകരണ കലാകാരനുമായ വിശ്വദേവ് സ്വന്തം ജീവനെ പോലെ കൊണ്ടു നടന്ന തകിലും തീപിടിത്തത്തിൽ കത്തിയമർന്നു. അദ്ദേഹത്തിന് പിതാവ് പുഷ്പാകരൻ നൽകിയതാണ് തകിൽ.
വർഷങ്ങളുടെ പഴക്കമുള്ള ഈ തകിൽ കുടുംബത്തിൽ പ-രമ്പരാഗതമായി കൈമാറി കിട്ടിയതാണ്. സ്റ്റോർ റൂമിലാണ് തകിൽ, തബല, ഹാർമോണിയം എന്നിവ സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം കത്തി നശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]