
തൊളിക്കോട് ∙ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി പേപ്പാറ വനമേഖലയിൽ വിട്ടു. ഒരു ദിവസത്തിലേറെ നീണ്ട
അനിശ്ചിതത്വത്തിനൊടുവിൽ, വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ച ശേഷമാണ് ഇന്നലെ വൈകിട്ട് 4.30ന് വെറ്ററിനറി മയക്കുവെടി വച്ചത്. പേപ്പാറ വനമേഖലയിൽ വൈൽഡ് ലൈഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പോത്തിനെ നിരീക്ഷിക്കുകയാണ്.
മയക്കം മാറി പോത്ത് ഉൾവനത്തിലേക്ക് പോയി എന്നു സംഘം ഉറപ്പ് വരുത്തും.ശനിയാഴ്ച രാവിലെയോടെ തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് വയലിൽപ്പുല്ല് മേഖലയിൽ കണ്ട പോത്തിനെ റാപ്പിഡ് റസ്പോൺസ് ടീം (ആർആർടി) ഉൾപ്പെടെയുള്ള വനം വകുപ്പ് സംഘം റെസ്ക്യൂ ചെയ്ത് കാട് കയറ്റാനാണ് ആദ്യം ശ്രമിച്ചത്.
എന്നാൽ പോത്ത് അവശതയിൽ ആയിരുന്നതിനാലും, പേപ്പാറ മേഖലയിൽ എത്താൻ 13 കിലോമീറ്റർ ദൂരമെങ്കിലും പോത്തിനെ ഓടിക്കേണ്ടി വരുമെന്നതിനാലുമാണ് മയക്കുവെടി വെക്കാൻ തീരുമാനിച്ചത്.
വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വൈകിയതോടെ നടപടി വൈകുകയായിരുന്നു. ഡിഎഫ്ഒയുടെ ചുമതലയുള്ള ദേവിപ്രിയ അജിത്, പരുത്തിപ്പള്ളി വനം റേഞ്ച് ഓഫിസർ എസ്.ശ്രീജു, ഡപ്യൂട്ടി റേഞ്ച് ഓഫിസർ അനിൽ കുമാർ, സെക്ഷൻ വനം ഓഫിസർ വി.എൻ.അനീഷ്, ആർആർടി സെക്ഷൻ ഫോറസ്റ്റർ എസ്.റൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചോളം പേരാണ് ദൗത്യ സംഘത്തിൽ ഉണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]