
ആറ്റിങ്ങൽ∙ പരിമിതികൾ ഒഴിയാതെ അവനവഞ്ചേരി സർക്കാർ ഹൈസ്കൂൾ. നാല് വർഷം മുൻപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് ഇതുവരെ പൂർണമായി ഫിറ്റ്നസ് ലഭിച്ചിട്ടില്ല. നിർമാണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ് നഗരസഭ പൂർണമായി ഫിറ്റ്നസ് നൽകാത്തത്. മൂന്ന് നിലയ്ക്ക് മുകളിലുള്ള കെട്ടിടങ്ങൾ നിർമിക്കുമ്പോൾ ഫയർ സ്റ്റെയർ നിർമിക്കണമെന്നതു പോലും പാലിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ധൃതിപിടിച്ചു നടത്തിയ ഉദ്ഘാടനത്തിന് ശേഷം ഫിറ്റ്നസ് ലഭിക്കാത്തത് വിവാദമായതോടെ മുകൾ നില ഒഴിവാക്കി സെല്ലാർ അടക്കമുള്ള മൂന്ന് നിലകൾക്ക് ഒരു വർഷത്തിന് ശേഷം ഫിറ്റ്നസ് നൽകി. നാല് ക്ലാസ് മുറികൾ ഉള്ള ഷീറ്റ് മേഞ്ഞ നാലാം നില ഫിറ്റ്നസ് ഇല്ലാത്തതിനാൽ ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു.
മുകൾ നിലയിലെ ഷീറ്റ് മേൽക്കൂര ചോർന്ന് ഒലിക്കാൻ തുടങ്ങിയെന്നു നാട്ടുകാർ പറയുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങൾ ഈ സ്കൂളിനുണ്ട്.
ഇവയും തകർച്ചയുടെ വക്കിലാണ്. രണ്ട് കെട്ടിടങ്ങളുടേയും മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നു വീണിട്ടുണ്ട്.
പലയിടത്തും കോൺക്രീറ്റിനുള്ളിലെ കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുന്നു . ഈ വർഷം ഫിറ്റ്നസ് പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ക്ലാസ് മുറികൾക്ക് ഉൾവശം അറ്റകുറ്റപ്പണികൾ നടത്തി അടർന്നു വീണ ഭാഗങ്ങൾ ശരിയാക്കി. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കൂടുതൽ നനവ് ഉണ്ടാകാതിരിക്കുന്നതിനായി നഗരസഭ ഫണ്ട് ഉപയോഗിച്ച് ഒരു വർഷം മുൻപ് മേൽക്കൂരക്ക് മുകളിൽ ഷീറ്റ് പാകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]